News Beyond Headlines

25 Thursday
February

‘കല്‍പറ്റയില്‍ സ്ഥാനാര്‍ഥികളെ ഇറക്കുമതി ചെയ്യരുത്’;

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വയനാട്ടില്‍ പോസ്റ്റര്‍

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വയനാട്ടില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. വയനാട് ഡിസിസി യുടെ മുന്നിലും പരിസരപ്രദേശങ്ങളിലും ആണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.കല്‍പ്പറ്റ നിയമസഭാമണ്ഡലം സ്ഥാനാര്‍ഥികളെ ഇറക്കുമതി ചെയ്യുന്ന രീതി നേതൃത്വം ഒഴിവാക്കണമെന്നാണ് പോസ്റ്ററിലെ ഉള്ളടക്കം. നേതൃത്വം സ്ഥാനാര്‍ഥികളെ ഇറക്കുമതി ചെയ്താല്‍ ഡിസിസി പിരിച്ചുവിടണമെന്നും പോസ്റ്ററില്‍ ഉണ്ട്. ഇന്ന് പുലര്‍ച്ചെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
അതേസമയം, ഉമ്മന്‍ചാണ്ടി അധ്യക്ഷനായുള്ള പത്തംഗ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരുകയാണ്. കെപിസിസി ആസ്ഥാനത്താണ് യോഗം. ഇതുവരെയുളള ഉഭയകക്ഷി ചര്‍ച്ചകള്‍ യോഗം വിലയിരുത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രാഥമിക ഘട്ട ചര്‍ച്ചകളും യോഗത്തില്‍ ഉണ്ടാവും.
സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കാന്‍ ഇതിനകം തന്നെ ധാരണയായിട്ടുണ്ട്. മറ്റ് സീറ്റുകളില്‍ ആരൊക്കെ എന്നതിനേ സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് തുടങ്ങുന്നത്. സിറ്റിംഗ് എംഎല്‍എമാര്‍ക്ക് ആര്‍ക്കെങ്കിലും മണ്ഡലം മാറണോ എന്നും യോഗം പരിശോധിക്കും. കെസി ജോസഫ് ഇരിക്കൂര്‍ മാറണം എന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ പകരം സീറ്റ് എവിടെ നല്‍കും എന്നതും ചര്‍ച്ചയാകും. തൊണ്ണൂറ്റി അഞ്ച് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും എന്നാണ് നിലവിലെ വിലയിരുത്തല്‍.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സുകുമാരനും പൃഥ്വിയ്‌ക്കുമൊപ്പം മമ്മൂട്ടി; ഇഷ്ടപ്പെട്ടെന്ന് ദുൽഖർ, അല്ലിക്കൊപ്പം വേണമെന്ന് സുപ്രിയ

മമ്മൂട്ടിക്കൊപ്പമുളള തന്റെയും പിതാവ് സുകുമാരന്റെയും ഇരിക്കുന്ന ചിത്രവുമായി പൃഥ്വിരാജ്. വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടിയും സുകുമാരനും ഇരിക്കുന്ന ഒരു ലൊക്കേഷൻ ചിത്രവും  more...

‘തലൈവി’ ഏപ്രിലില്‍ എത്തും; ജയലളിതയുടെ ജന്മദിനത്തില്‍ പ്രഖ്യാപനവുമായി കങ്കണ

മുന്‍ തമിഴ്നാട് മുഖ്യന്ത്രിയായ ജയലളിതയുടെ ജന്മദിനത്തില്‍ തന്റെ സിനിമ തലൈവിയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്.  more...

മലയാള സിനിമ പ്രതിസന്ധി രൂക്ഷം; നാളെത്തെ റിലീസുകൾ മാറ്റിവെച്ചു

കൊവിഡ് മാനദണ്ഡങ്ങൾക്കിടയിൽ പ്രതിസന്ധികൾ നേരിടുന്നതിനാൽ പുതിയ മലയാള സിനിമകളുടെ റിലീസിങ്ങ് മാറ്റിവെച്ചു. നിർമ്മാതാക്കൾക്കും വിതരണകർക്കും തിയേറ്ററുടമകൾക്കും നഷ്ടം സംഭവിക്കുമെന്നതിനാലാണ് പുതിയ  more...

ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല; ഹര്‍ജി തള്ളി വിചാരണക്കോടതി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് വിചാരണക്കോടതി. ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി കോടതി തള്ളി.  more...

കാറില്‍ വച്ച് പീഡിപ്പിച്ചെന്ന് വനിത ഐപിഎസ് ഓഫീസര്‍; തമിഴ്‌നാട് ഡിജിപിയെ മാറ്റി

ഐപിഎസ് ഓഫീസറെ ഔദ്യോഗിക കാറില്‍ വച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തമിഴ്‌നാട് ഡിജിപിയെ സര്‍ക്കാര്‍ തതസ്ഥാനത്ത് നിന്നും മാറ്റി. ക്രമസമാധാന  more...

HK Special


വോട്ടെടുപ്പ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ. നിയമസഭ തെരഞ്ഞെടുപ്പ് തീയതി .....

പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റിന് പൂര്‍ണ പിന്തുണ; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പോസ്റ്റല്‍ ബാലറ്റിനു പൂര്‍ണ പിന്തുണ അറിയിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രവാസി ഇന്ത്യക്കാരുടെ .....

നിയമസഭ തെരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായക യോഗം ഇന്ന്

ഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് തീയതികളില്‍ തീരുമാനമെടുക്കാന്‍ കമ്മീഷന്റെ സമ്പൂര്‍ണ യോഗം ഡല്‍ഹിയില്‍ ഇന്ന് .....

ആന്റണിയുടെ മകൻ കെ വി തോമസിന്റെ മകൾ

കോൺഗ്രസിലെ ഹൈടെക്ക് നേതാവ് എന്ന ലേബലോടെ എ കെ ആന്റണിയുടെ മകനെ എറണാകളും .....

ബിജെപി ഒപ്പം പിടിക്കുന്നു , പിടിമുറുക്കാൻ ഹൈക്കമാന്റ്

പാർട്ടിയുടെ ഇമേജ് വർദ്ധിപ്പിക്കുന്ന രീതിയിൽ നിഷ്പക്ഷരായ ആളുകളെ ക്കപ്പം കൂട്ടണമെന്ന് ഹൈക്കമാന്റ് തീരുമാനം .....