News Beyond Headlines

25 Thursday
February

ബിജെപി ഒപ്പം പിടിക്കുന്നു , പിടിമുറുക്കാൻ ഹൈക്കമാന്റ്

പാർട്ടിയുടെ ഇമേജ് വർദ്ധിപ്പിക്കുന്ന രീതിയിൽ നിഷ്പക്ഷരായ ആളുകളെ ക്കപ്പം കൂട്ടണമെന്ന് ഹൈക്കമാന്റ് തീരുമാനം പോലും നടപ്പിലാക്കാൻ കേരളത്തിലെ നേതാക്കൾ തയാറാകത്തതിനെ തുടർന്ന് കെ സി വേണുഗോപാലിലൂടെ തീരുമാനങ്ങൾ നടപ്പിലാക്കാൻ ഹൈക്കമാന്റ്.
ചെന്നിത്തലയുടെ ജാഥയിൽ രണ്ടാം നിരയിലെ സിനിമാക്കാരെ മാത്രം അണി നിരത്തി കോൺഗ്രസ് നടത്തിയ നീക്കത്തെ ആകെ ഇ ശ്രീധരന്റെ രംഗപ്രവേശനത്തിലൂടെ ബി ജെ പി തകർത്തു കളാഞ്ഞതാണ് ഹൈക്കമാന്റിനെ ചൊടിപ്പിച്ചത്.
ദേശീയ തലത്തിൽ രണ്ടു ദിവസമായി ശ്രീധരന്റെ പാർട്ടിയിലേക്കുള്ള രംഗപ്രവേശം ബി ജെ പി ആഘോഷിക്കുകയാണ്. ബി ജെ പി നീക്കം കേരളത്തിൽ കോൺഗ്രസിന് തിരിച്ചടി ആയി പന്നാണ് കേരള ചുമതലയുള്ള ഹൈക്കമാന്റ് പ്രതിനിധി താരീഖ് അനവറും നൽകിയ റിപ്പോർട്ട്.
കാപ്പന്റെ മുന്നണിമാറ്റവും, പി എസ് സി സമരവുമെല്ലാം ശ്രീധരൻ വരവിലൂടെ ബി ജെ പി അട്ടിമറിച്ചു എന്നാണ് വിലയിരുത്തൽ. പകരം കൊണ്ടുവന്ന അഴിമതി ആരോപണവും സാധാരണ ജനങ്ങൾക്കിടയിൽ ഏൽക്കില്ലന്നാണ് റിപ്പോർട്ട് ഇന്ന് രാവിലെ നൽകിയിരിക്കുന്നത്.

സ്ഥാനാർഥി നിർണയത്തിലുൾപ്പെടെ ഹൈക്കമാൻഡ് പിടിമുറുക്കിയതിനു പിന്നാലെ ആണിത്. വിജയസാധ്യതയുടെ പേരിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ അനുവദിക്കില്ലെന്ന വാശിയിലാണു യുവ നേതാക്കൾ.

എ, ഐ ഗ്രൂപ്പുകൾക്കു വെല്ലുവിളിയായി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള യുവ ഗ്രൂപ്പും ശക്തമായി രംഗത്തുണ്ട്. സ്ഥാനാർഥി നിർണയത്തിൽ ഹൈക്കമാൻഡിനു പൂർണമായി വഴങ്ങാൻ ഗ്രൂപ്പ് നേതൃത്വങ്ങൾ തയാറല്ല. ഹൈക്കമാൻഡ് നിയോഗിച്ച ഏജൻസികൾ സർവേ നടത്തി സ്ഥാനാർഥികളെ കെട്ടിയിറക്കുന്നതു തിരിച്ചടിയാകുമെന്ന് ഇവരുടെ നിലപാട്.

കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തു നേരത്തേ ഒരു ഗ്രൂപ്പ് നിലവിലുണ്ടെങ്കിലും അദ്ദേഹം സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായതോടെ കൂടുതൽ ശക്തമായി.

ഒരു ഗ്രൂപ്പിലുമില്ലാത്ത നിഷ്പക്ഷരും പഴയ ഐ ഗ്രൂപ്പുകാരും വേണുഗോപാലിനൊപ്പമാണ്. ഇതെല്ലാം സ്ഥാനാർഥി നിർണയത്തിൽ പ്രതിഫലിക്കും. ദേശീയതലത്തിൽ ദുർബലമായ െഹെക്കമാൻഡ് കേരളത്തിൽ പിന്നോട്ടില്ലന്ന നിലപാടിലാണ്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സുകുമാരനും പൃഥ്വിയ്‌ക്കുമൊപ്പം മമ്മൂട്ടി; ഇഷ്ടപ്പെട്ടെന്ന് ദുൽഖർ, അല്ലിക്കൊപ്പം വേണമെന്ന് സുപ്രിയ

മമ്മൂട്ടിക്കൊപ്പമുളള തന്റെയും പിതാവ് സുകുമാരന്റെയും ഇരിക്കുന്ന ചിത്രവുമായി പൃഥ്വിരാജ്. വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടിയും സുകുമാരനും ഇരിക്കുന്ന ഒരു ലൊക്കേഷൻ ചിത്രവും  more...

‘തലൈവി’ ഏപ്രിലില്‍ എത്തും; ജയലളിതയുടെ ജന്മദിനത്തില്‍ പ്രഖ്യാപനവുമായി കങ്കണ

മുന്‍ തമിഴ്നാട് മുഖ്യന്ത്രിയായ ജയലളിതയുടെ ജന്മദിനത്തില്‍ തന്റെ സിനിമ തലൈവിയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്.  more...

മലയാള സിനിമ പ്രതിസന്ധി രൂക്ഷം; നാളെത്തെ റിലീസുകൾ മാറ്റിവെച്ചു

കൊവിഡ് മാനദണ്ഡങ്ങൾക്കിടയിൽ പ്രതിസന്ധികൾ നേരിടുന്നതിനാൽ പുതിയ മലയാള സിനിമകളുടെ റിലീസിങ്ങ് മാറ്റിവെച്ചു. നിർമ്മാതാക്കൾക്കും വിതരണകർക്കും തിയേറ്ററുടമകൾക്കും നഷ്ടം സംഭവിക്കുമെന്നതിനാലാണ് പുതിയ  more...

ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല; ഹര്‍ജി തള്ളി വിചാരണക്കോടതി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് വിചാരണക്കോടതി. ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി കോടതി തള്ളി.  more...

കാറില്‍ വച്ച് പീഡിപ്പിച്ചെന്ന് വനിത ഐപിഎസ് ഓഫീസര്‍; തമിഴ്‌നാട് ഡിജിപിയെ മാറ്റി

ഐപിഎസ് ഓഫീസറെ ഔദ്യോഗിക കാറില്‍ വച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തമിഴ്‌നാട് ഡിജിപിയെ സര്‍ക്കാര്‍ തതസ്ഥാനത്ത് നിന്നും മാറ്റി. ക്രമസമാധാന  more...

HK Special


വോട്ടെടുപ്പ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ. നിയമസഭ തെരഞ്ഞെടുപ്പ് തീയതി .....

പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റിന് പൂര്‍ണ പിന്തുണ; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പോസ്റ്റല്‍ ബാലറ്റിനു പൂര്‍ണ പിന്തുണ അറിയിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രവാസി ഇന്ത്യക്കാരുടെ .....

നിയമസഭ തെരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായക യോഗം ഇന്ന്

ഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് തീയതികളില്‍ തീരുമാനമെടുക്കാന്‍ കമ്മീഷന്റെ സമ്പൂര്‍ണ യോഗം ഡല്‍ഹിയില്‍ ഇന്ന് .....

ആന്റണിയുടെ മകൻ കെ വി തോമസിന്റെ മകൾ

കോൺഗ്രസിലെ ഹൈടെക്ക് നേതാവ് എന്ന ലേബലോടെ എ കെ ആന്റണിയുടെ മകനെ എറണാകളും .....

ബിജെപി ഒപ്പം പിടിക്കുന്നു , പിടിമുറുക്കാൻ ഹൈക്കമാന്റ്

പാർട്ടിയുടെ ഇമേജ് വർദ്ധിപ്പിക്കുന്ന രീതിയിൽ നിഷ്പക്ഷരായ ആളുകളെ ക്കപ്പം കൂട്ടണമെന്ന് ഹൈക്കമാന്റ് തീരുമാനം .....