News Beyond Headlines

25 Thursday
February

അസാധ്യമായ കാര്യങ്ങള്‍ക്കുവേണ്ടിയാണ് സമരം; എ വിജയരാഘവന്‍

സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിനെതിരെ സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. അസാധ്യമായ കാര്യങ്ങള്‍ക്കുവേണ്ടിയാണ് സമരം നടക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. കാലാവധി കഴിഞ്ഞ ലിസ്റ്റില്‍ നിന്ന് ആളുകളെ നിയമിക്കണം എന്ന് പറയുന്ന സമരമാണിത്. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കായാണ് സമരം. പ്രതിഷേധിക്കാനുള്ള അവകാശത്തെ സ്വാഗതം ചെയ്യുന്നു. സമരം തുടങ്ങിയവര്‍ തന്നെ സമരം അവസാനിപ്പിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിനെ തിരുത്തി സിപിഎം എന്ന വാര്‍ത്തയെക്കെതിരെയും വിജയരാഘവന്‍ രംഗത്തെക്കി. വാര്‍ത്ത കൊടുത്തവരല്ലേ അതിന്റെ ഉത്തരവാദികളെന്ന് അദ്ദേഹം ചോദിച്ചു.
യുഡിഎഫിന് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമുണ്ടാകുമെന്ന് വിജയരാഘവന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ യുഡിഎഫ് കൂടുതല്‍ ശിഥിലമാകും. യുഡിഎഫ് അപവാദ വ്യവസായം നടത്തുകയാണ്. രാഷ്ട്രീയേര വിവാദങ്ങള്‍ ചില മാധ്യമങ്ങളെ കൊണ്ട് സൃഷ്ടിക്കുന്നു. സ്വര്‍ണക്കള്ളടത്തിന്റെ പേരില്‍ നുണക്കഥ പ്രചരിപ്പിച്ചു. അത് നാട്ടില്‍ ചെലവായില്ല. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റുകാരെ ഇറക്കി നോക്കി. അതിനും കേരളത്തില്‍ സ്വീകാര്യത കിട്ടിയില്ല. ആസൂത്രിതമായ ആക്രമണം നടത്തുന്നു. ഗൂഢാലോചനയില്‍ നിന്ന് മാത്രമേ അക്രമ സമരമുണ്ടാകൂ. സ്വാഭാവികമായി ഉണ്ടാവില്ല. യഥാര്‍ത്ഥത്തില്‍ ഇത് സമരമാണോ എന്നും വിജയരാഘവന്‍ ചോദിച്ചു. 2016 ലും ശക്തമായ നിലയിലാണ് ഇന്ന് എല്‍ഡിഎഫെന്നും കേരളത്തില്‍ പിണറായിയുടെ നേതൃത്തില്‍ തുടര്‍ഭരണം ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയോട് ഒത്തൊരുമിച്ചാണ് പ്രതിപക്ഷം നീങ്ങിയത്. സ്വര്‍ണക്കടത്തില്‍ ഒന്നിച്ച് സമരം നടത്തി. കേരളത്തിലെ കോണ്‍ഗ്രസ് ബിജെപി ബന്ധത്തിന്റെ അടിത്തറ ശക്തമാണ്. എല്‍ഡിഎഫിന്റെ വികസന കാഴ്ചപ്പാടുകള്‍ വേണ്ടെന്ന് വെക്കുമെന്നാണ് യുഡിഎഫ് പറയുന്നത്. ഉമ്മന്‍ചാണ്ടി വഴിയിലുപേക്ഷിച്ച കാര്യങ്ങളാണ് പിണറായി നടപ്പിലാക്കുന്നത്. വിസ്മയകരമായ വികസന കുതിച്ചുചാട്ടം കേരളത്തിലുണ്ടായി. ബിജെപിയുമായി യുഡിഎഫ് കേരളത്തില്‍ സൗഹൃദം പങ്കിടുന്നു. എല്ലാവര്‍ഗീയതയെയും കൂട്ടുപിടിക്കുന്ന രാഷ്ട്രീയമാണ് യുഡിഎഫിന്റേതെന്നും വിജയരാധവര്‍ വിമര്‍ശിച്ചു. എല്‍ഡിഎഫിന് നല്ല ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനെതിരെയും വിജയരാഘവന്‍ രംഗത്തെത്തി. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ ഉണ്ടാക്കിയില്ലെന്ന് മന്ത്രി തന്നെ വ്യക്തമാക്കി. സര്‍ക്കാരിന് കമ്പനി കത്ത് കൊടുത്തു. അത് പരിശോധിക്കാന്‍ പറഞ്ഞു. അതില്‍ കൂടുതല്‍ ഒന്നും ചെയ്തില്ല. മല്‍സ്യബന്ധനമേഖല നവീകരിക്കേണ്ടതുണ്ട്. വിദേശ ട്രോളറുകള്‍ വരുന്നതിനെതിരായ നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. ആഴക്കടല്‍ മല്‍സ്യബന്ധനമേഖല കോര്‍പ്പറേറ്റ് വല്‍ക്കരിച്ചു. മെട്രോമാന്‍ ശ്രീധരന്‍ നല്ല എഞ്ചിനീയറാണ്. നല്ല നിര്‍മാണങ്ങള്‍ ഏറ്റെടുത്ത് നടത്തി. അതാണ് അദ്ദേഹത്തിന്റെ മേഖല. ചരിത്രബോധമില്ലെന്ന് പ്രസ്താവനയില്‍ നിന്ന് വ്യക്തമായി. പിണറായിയെ ഏകാധിപതിയെന്ന് വിശേഷിപ്പിക്കുന്നയാള്‍ ഇപ്പോള്‍ ആരുടെ കൂടെയാണെന്നും ബിജെപിയില്‍ ജനാധിപത്യമുണ്ടോ എന്നും വിജയരാഘവന്‍ ചോദിച്ചു. മുഖ്യമന്ത്രിയെക്കുറിച്ച് പറഞ്ഞത് ബാലിശമായ അഭിപ്രായം. നമ്മുടെ വ്യക്തിത്വം പാര്‍ട്ടിയാണ്. എന്നെ കുറിച്ച് പറയുന്നവര്‍ സിപിഎമ്മിനെയാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സുകുമാരനും പൃഥ്വിയ്‌ക്കുമൊപ്പം മമ്മൂട്ടി; ഇഷ്ടപ്പെട്ടെന്ന് ദുൽഖർ, അല്ലിക്കൊപ്പം വേണമെന്ന് സുപ്രിയ

മമ്മൂട്ടിക്കൊപ്പമുളള തന്റെയും പിതാവ് സുകുമാരന്റെയും ഇരിക്കുന്ന ചിത്രവുമായി പൃഥ്വിരാജ്. വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടിയും സുകുമാരനും ഇരിക്കുന്ന ഒരു ലൊക്കേഷൻ ചിത്രവും  more...

‘തലൈവി’ ഏപ്രിലില്‍ എത്തും; ജയലളിതയുടെ ജന്മദിനത്തില്‍ പ്രഖ്യാപനവുമായി കങ്കണ

മുന്‍ തമിഴ്നാട് മുഖ്യന്ത്രിയായ ജയലളിതയുടെ ജന്മദിനത്തില്‍ തന്റെ സിനിമ തലൈവിയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്.  more...

മലയാള സിനിമ പ്രതിസന്ധി രൂക്ഷം; നാളെത്തെ റിലീസുകൾ മാറ്റിവെച്ചു

കൊവിഡ് മാനദണ്ഡങ്ങൾക്കിടയിൽ പ്രതിസന്ധികൾ നേരിടുന്നതിനാൽ പുതിയ മലയാള സിനിമകളുടെ റിലീസിങ്ങ് മാറ്റിവെച്ചു. നിർമ്മാതാക്കൾക്കും വിതരണകർക്കും തിയേറ്ററുടമകൾക്കും നഷ്ടം സംഭവിക്കുമെന്നതിനാലാണ് പുതിയ  more...

ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല; ഹര്‍ജി തള്ളി വിചാരണക്കോടതി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് വിചാരണക്കോടതി. ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി കോടതി തള്ളി.  more...

കാറില്‍ വച്ച് പീഡിപ്പിച്ചെന്ന് വനിത ഐപിഎസ് ഓഫീസര്‍; തമിഴ്‌നാട് ഡിജിപിയെ മാറ്റി

ഐപിഎസ് ഓഫീസറെ ഔദ്യോഗിക കാറില്‍ വച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തമിഴ്‌നാട് ഡിജിപിയെ സര്‍ക്കാര്‍ തതസ്ഥാനത്ത് നിന്നും മാറ്റി. ക്രമസമാധാന  more...

HK Special


വോട്ടെടുപ്പ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ. നിയമസഭ തെരഞ്ഞെടുപ്പ് തീയതി .....

പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റിന് പൂര്‍ണ പിന്തുണ; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പോസ്റ്റല്‍ ബാലറ്റിനു പൂര്‍ണ പിന്തുണ അറിയിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രവാസി ഇന്ത്യക്കാരുടെ .....

നിയമസഭ തെരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായക യോഗം ഇന്ന്

ഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് തീയതികളില്‍ തീരുമാനമെടുക്കാന്‍ കമ്മീഷന്റെ സമ്പൂര്‍ണ യോഗം ഡല്‍ഹിയില്‍ ഇന്ന് .....

ആന്റണിയുടെ മകൻ കെ വി തോമസിന്റെ മകൾ

കോൺഗ്രസിലെ ഹൈടെക്ക് നേതാവ് എന്ന ലേബലോടെ എ കെ ആന്റണിയുടെ മകനെ എറണാകളും .....

ബിജെപി ഒപ്പം പിടിക്കുന്നു , പിടിമുറുക്കാൻ ഹൈക്കമാന്റ്

പാർട്ടിയുടെ ഇമേജ് വർദ്ധിപ്പിക്കുന്ന രീതിയിൽ നിഷ്പക്ഷരായ ആളുകളെ ക്കപ്പം കൂട്ടണമെന്ന് ഹൈക്കമാന്റ് തീരുമാനം .....