കോഴിക്കോട് സ്വദേശിയുടെ കൊലപാതകത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെയുളളവരുടെ വധശിക്ഷ ശരിവെച്ച് ദമാമാം അപ്പീല്‍ കോടതി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് ചീനികപ്പുറത്ത് നിസാം സാദിഖ് (29), കുറ്റ്യാടി സ്വദേശി ആശാരിത്തൊടിക അജ്മല്‍ നാല്‍ സൗദി യുവാക്കള്‍ എന്നിവര്‍ക്ക് എതിരെയാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പാണ് കൊടുവളളി മുക്കിലങ്ങാടി സ്വദേശിയായ ഷമീറിനെ ജുബൈലിലെ വര്‍ക്ക്ഷോപ് മേഖലയിലെ മുന്‍സിപ്പാലിറ്റി മാലിന്യപ്പെട്ടിക്ക് സമീപം കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. മൃതദേഹം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു. കാണാതായ ഇയാളെ പൊലീസും ബന്ധുക്കളും തിരയുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹവാല പണം ഏജന്റായിരുന്ന ഷമീറില്‍ നിന്ന് പണം കവരാന്‍ വേണ്ടി സൗദി യുവാക്കള്‍ ഇയാളെ തട്ടി കൊണ്ടുപോവുകയായിരുന്നു. പണം കണ്ടെത്താന്‍ കഴിയാതിരുന്നതോടെ മൂന്ന് ദിവസം ഇയാളെ പൂട്ടിയിട്ട് പീഡിപ്പിച്ചു. ശരീരത്തിലേറ്റ മര്‍ദനമാണ് കൊലപാതക കാരണമെന്ന് പൊലീസ് നിഗമനത്തിലെത്തിയിരുന്നു. മൃതദേഹം കണ്ടെത്തി സൗദി പൊലീസ് പ്രതികളെ പിടികൂടിയിരുന്നു. പ്രതികള്‍ക്ക് ഷമീറിന്റെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറായിട്ടില്ല. പ്രതികള്‍ക്ക് ജുബൈലിലെ കീഴ് കോടതി വിധിച്ച വധശിക്ഷ ദമാമിലെ അപ്പീല്‍ കോടതി ശരിവെക്കുകയായിരുന്നു. വധശിക്ഷ ശരിവെച്ചതോടെ ദയാഹര്‍ജി നല്‍കാനുളള നീക്കത്തിലാണ് പ്രതികള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....