തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍കാര്‍ഡുകള്‍ നാളെ മുതല്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറുന്നു. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് നടപ്പാക്കിയ ഇ-റേഷന്‍ കാര്‍ഡ് പരിഷ്‌കരിച്ചാണ് സ്മാര്‍ട്ട് കാര്‍ഡ് ഇറക്കുന്നത്. സ്മാര്‍ട്ട് കാര്‍ഡ് പുറത്തിറങ്ങുന്നതോടെ കടകളില്‍ ഇ-പോസ് മെഷീനൊപ്പം ക്യു.ആര്‍. കോഡ് സ്‌കാനറും വെക്കും. സ്‌കാന്‍ ചെയുമ്പോള്‍ വിവരങ്ങള്‍ സ്‌ക്രീനില്‍ തെളിയും. റേഷന്‍ വാങ്ങുന്ന വിവരം ഗുണഭോക്താവിന്റെ മൊബൈലില്‍ ലഭിക്കുന്ന രീതിയിലാണ് പ്രവര്‍ത്തനം. ജനുവരിയോടെ ഈ സംവിധാനം പൂര്‍ണതയിലെത്തിക്കാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. കാര്‍ഡ് ഉടമയുടെ പേര്, ഫോട്ടോ, ബാര്‍കോഡ് എന്നിവ ഈ റേഷന്‍ കാര്‍ഡിന്റെ മുന്‍വശത്തുണ്ടാകും. പ്രതിമാസ വരുമാനം, റേഷന്‍ കട നമ്പര്‍, വീട് വൈദ്യുതീകരിച്ചോ, എല്‍പി.ജി കണക്ഷനുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പിറകില്‍. നിലവിലുള്ള അഞ്ച് നിറത്തിലും സ്മാര്‍ട്ട് കാര്‍ഡുകള്‍ ലഭിക്കും. കാര്‍ഡ് നവംബര്‍ 2-ന് പ്രസ് ക്ലബില്‍ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും. സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് എങ്ങനെ കിട്ടും: നിലവില്‍ പുസ്തക രൂപത്തിലുള്ള റേഷന്‍കാര്‍ഡ്, ഇ-റേഷന്‍കാര്‍ഡ് ഉപയോഗിക്കുന്നവരില്‍ ആവശ്യമുള്ളവര്‍ മാത്രം സ്മാര്‍ട്ട് കാര്‍ഡിനായി അപേക്ഷിച്ചാല്‍ മതി. അക്ഷയ സെന്റര്‍/ സിറ്റിസണ്‍ ലോഗിന്‍ വഴിയാണ് സ്മാര്‍ട്ട് കാര്‍ഡിന് അപേക്ഷിക്കേണ്ടത്. അക്ഷയകേന്ദ്രം വഴി അപേക്ഷിക്കുന്നവരില്‍നിന്ന് 25 രൂപയും പ്രിന്റിങ് ചാര്‍ജായി 40 രൂപ അടക്കം 65 രൂപ ഈടാക്കാം. പണം അടയ്ക്കുന്ന മുറക്ക് കാര്‍ഡ് ലഭിക്കും
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....