മക്കള്‍ക്ക് പോലീസ് അഞ്ചുലക്ഷം രൂപ വിലയിട്ട സംഭവത്തില്‍ പെണ്‍കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് വീട്ടിലെത്തിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കൈക്കൂലി ചോദിച്ചതടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നല്‍കിയ കുറ്റാരോപണ മെമ്മോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വ്യക്തമാക്കി സിറ്റി പോലീസ് കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്. പോക്‌സോ നിയമപ്രകാരമുള്ള പ്രൊട്ടക്ഷന്‍ ഓഫീസര്‍ പെണ്‍കുട്ടികളുടെ കാര്യത്തില്‍ ജാഗ്രത പാലിക്കണം. പരാതിയുണ്ടായാല്‍ നടപടി എടുക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. ഹര്‍ജി 16-ന് വീണ്ടും പരിഗണിക്കും. ഇരകളിലൊരു പെണ്‍കുട്ടി തുടര്‍ന്ന് പഠിക്കുന്നില്ലെന്ന നിലപാടിലാണ്. പ്രൊട്ടക്ഷന്‍ ഓഫീസര്‍ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ ഇവര്‍ക്ക് കൗണ്‍സലിങ് നല്‍കണം. ഇവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരണം. ആവശ്യമെങ്കില്‍ കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സഹായം തേടാം. കുറ്റാരോപിതരായ പോലീസുകാര്‍ക്കെതിരേ നടക്കുന്ന അന്വേഷണത്തില്‍ ഇരകളുടെ മൊഴി ആവശ്യമെങ്കില്‍ പ്രൊട്ടക്ഷന്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ അവരുടെ വീട്ടില്‍ വെച്ച് എടുക്കാം. ഇരകള്‍ക്കും കുടുംബത്തിനുമുള്ള സംരക്ഷണം തുടരണമെന്നും നിര്‍ദേശമുണ്ട്. വീടുവിട്ടിറങ്ങിയ രണ്ട് പെണ്‍മക്കളെ കണ്ടെത്താന്‍ ഡല്‍ഹി സ്വദേശികളായ മാതാപിതാക്കള്‍ പോലീസിന്റെ സഹായം തേടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കാണാതായ പെണ്‍കുട്ടികളെ ഡല്‍ഹിയില്‍ കണ്ടെത്തി. ഇവിടെ വെച്ച് 17 വയസ്സുള്ള പെണ്‍കുട്ടി ബലാത്സംഗത്തിനിരയാകുകയും ചെയ്തു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് ഡല്‍ഹി സ്വദേശികളെ പിടികൂടിയെങ്കിലും ഒരാളെ പോലീസ് ഒഴിവാക്കി. മാത്രമല്ല, അറസ്റ്റിലായ ആളെക്കൊണ്ട് ഇരയെ വിവാഹം കഴിപ്പിക്കാനും പോലീസ് മാതാപിതാക്കളെ നിര്‍ബന്ധിച്ചു. പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചെങ്കിലും ഇവരെ മാതാപിതാക്കള്‍ക്ക് കൈമാറിയില്ല. പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നുപറഞ്ഞ് സഹോദരന്‍മാരെ അറസ്റ്റ് ചെയ്യുകയും ഈ കേസ് ഒതുക്കാന്‍ എറണാകുളം നോര്‍ത്ത് എ.എസ്.ഐ. വിനോദ് കൃഷ്ണ അഞ്ചു ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്‌തെന്നാണ് പരാതി. ഡല്‍ഹിയില്‍ അന്വേഷണത്തിനു പോയ പോലീസുകാരുടെ വിമാന ടിക്കറ്റും താമസച്ചെലവും പരാതിക്കാരില്‍നിന്നു വാങ്ങി. ആരോപണ വിധേയനായ വിനോദ് കൃഷ്ണയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സഹോദരന്മാര്‍ക്ക് കേസില്‍ ജാമ്യം ലഭിച്ചെങ്കിലും എറണാകുളം ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയുള്ളതിനാല്‍ പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം വീട്ടില്‍ കഴിയാന്‍ തടസ്സമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വീട്ടിലേക്ക് മടങ്ങണമെന്നും സഹോദരന്മാര്‍ സ്‌നേഹത്തോടെയാണ് പെരുമാറിയിരുന്നതെന്നും പെണ്‍കുട്ടികള്‍ പറഞ്ഞതായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....