കേരളത്തിലെ മുഴുവന്‍ എക്‌സ്പ്രസ് തീവണ്ടികളിലും റിസര്‍വേഷനില്ലാത്ത കൂടുതല്‍ കോച്ചുകള്‍ ഉള്‍പ്പെടുത്തുമെന്നും എല്ലാ പാസഞ്ചര്‍ തീവണ്ടികളും സര്‍വീസ് ആരംഭിക്കുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു. തീവണ്ടികളില്‍ സീസണ്‍ ടിക്കറ്റുകള്‍ അനുവദിക്കണമെന്നും പാസഞ്ചര്‍, മെമു സര്‍വീസുകള്‍ പുനരാരംഭിക്കണമെന്നുമാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ജോണ്‍ തോമസ്, പ്രിന്‍സിപ്പല്‍ ചീഫ് ഓപ്പറേഷന്‍ മാനേജര്‍ നീനു ഇട്ടേരിയ, അഡീഷണല്‍ ജനറല്‍ മാനേജര്‍ മാലിയ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എക്‌സ്പ്രസ് തീവണ്ടികളിലെ റിസര്‍വേഷനില്ലാത്ത കോച്ചുകളില്‍ സീസണ്‍ ടിക്കറ്റുകള്‍ നവംബര്‍, ഡിസംബര്‍ മാസത്തോടെ പുനഃസ്ഥാപിക്കും. പാസഞ്ചര്‍ തീവണ്ടികളും ഇതോടെ ഓടിത്തുടങ്ങും. 96 ശതമാനം എക്‌സ്പ്രസ് തീവണ്ടികളും സര്‍വീസ് തുടങ്ങിയെന്നും ബാക്കി ഡിസംബറോടെ പുനഃസ്ഥാപിക്കുമെന്നും റെയില്‍വേ അറിയിച്ചു. സാധാരണ തീവണ്ടി സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ പ്രത്യേക തീവണ്ടികളില്‍ ഈടാക്കുന്ന അധിക നിരക്ക് ഇല്ലാതാകും. വിവിധ വിഭാഗങ്ങള്‍ക്ക് അനുവദിച്ചിരുന്ന യാത്രാഇളവുകളും പുനഃസ്ഥാപിക്കും. 23 തീവണ്ടികളില്‍ സീസണ്‍ ടിക്കറ്റുകള്‍ നല്‍കിത്തുടങ്ങി. കോച്ചുകളുടെ ലഭ്യതയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പരിശോധിച്ചാണ് കൂടുതല്‍ കോച്ചുകള്‍ കൂട്ടിച്ചേര്‍ക്കുന്നതെന്നും ഇതിന് സമയമെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. കൊല്ലം, തിരുവനന്തപുരം സെന്‍ട്രല്‍, നേമം, കൊച്ചുവേളി ടെര്‍മിനലുകളുടെ വികസനത്തിനും ഏറ്റുമാനൂരിനും ചിങ്ങവനത്തിനും ഇടയിലുള്ള പാതയിരട്ടിപ്പിനുമാണ് റെയില്‍വേ പ്രധാന്യം നല്‍കുന്നത്. ഇവ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....