കുമരകത്ത് ജില്ലാ പൊലീസ് മേധാവിയുടെ വാഹനത്തില്‍ അടിച്ചിട്ട് ഓടിയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ മാതാപിതാക്കള്‍ രംഗത്ത്. വെച്ചൂര്‍ സ്വദേശിയായ ജിജോയെ പൊലീസ് കൊന്നതാണെന്നാണ് ആരോപണം. എന്നാല്‍ മദ്യലഹരിയില്‍ വലിയ മതില്‍ ചാടി കടക്കുന്നതിടെ കാനയില്‍ വീണാണ് മരണമെന്നാണ് പൊലീസ് പറയുന്നത്. ശ്വാസനാളത്തില്‍ ചെളി കയറിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. മതാപിതാക്കളുടെ പരാതിയില്‍ കുമരകം പൊലീസ് കേസെടുത്തു. കുമരകത്ത് കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് വെച്ചൂര്‍ അച്ചിനകം സ്വദേശി ജിജോ ആന്റണി മരിച്ചത്. ചക്രംപടിക്ക് സമീപം എടിഎമ്മിന് മുന്നില്‍ നിര്‍ത്തിയിരുന്ന എസ്പിയുടെ ഔദ്യോഗിക വാഹനത്തില്‍ അടിച്ച ജിജോ പൊലീസെന്നറിഞ്ഞ് അടുത്തുള്ള ബാര്‍ ഹോട്ടലിലേക്ക് ഓടി കയറി. പിന്നീട് ഹോട്ടലിന് പിന്നിലെ കാനായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണം പൊലീസിന്റെ അടിയേറ്റെന്നാണ് മാതാപിതാക്കളുടെ ആരോപണം. എന്നാല്‍ ഇത് തള്ളുകയാണ് പൊലീസ്. ഹോട്ടല്‍ പരിസരത്ത് ഏറെ തെരഞ്ഞെങ്കിലും ജിജോയെ കണ്ടെത്തിയില്ലെന്നും തുടര്‍ന്ന് പൊലീസ് സംഘം മടങ്ങിയെന്നും പൊലീസ് പറയുന്നു. ഇക്കാര്യം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നീട് ഹോട്ടലുകാരാണ് പിന്നിലെ കാനായില്‍ മൃതദേഹം കണ്ടെത്തിയത്. ശ്വാസനാളത്തില്‍ ചെളിയും വെള്ളവും കയറിയാണ് മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്ക്ക് പിന്നിലെ മുറിവ് ഉയരത്തില്‍ നിന്ന് വീണതിന്റേതാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ജിജോയ്‌ക്കൊപ്പം ബൈക്കിലുണ്ടായിരുന്ന യുവാവിനെ കാണാനില്ലെന്ന വാര്‍ത്തയും പൊലീസ് തള്ളുന്നു. സുജിത്ത് കസ്റ്റഡിയിലുണ്ടെന്നും മരിച്ച ജിജോക്കെതിരെ അടിപിടി കേസ് നിലവിലുണ്ടെന്നും കുമരകം പൊലീസ് അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....