നെടുങ്കണ്ടം: സൈനിക ഉദ്യോഗസ്ഥന്‍ ചമഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ച് യുവതികളെയും വീട്ടമ്മമാരെയും ഹണി ട്രാപ്പില്‍പ്പെടുത്തി പണംതട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍.കൊല്ലം ശൂരനാട് സ്വദേശി രഞ്ജിത്ത് ആര്‍.പിള്ള (29) ആണ് നെടുങ്കണ്ടം പോലീസിന്റെ പിടിയിലായത്. നെടുങ്കണ്ടം സ്വദേശിയായ പതിനേഴുകാരിയുടെ പരാതിയില്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കോയമ്പത്തൂരിലാണ് പ്രതി പിടിയിലായത്.ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും 'അജയ് ആര്‍' എന്ന പേരില്‍ ഉണ്ടാക്കിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചായിരുന്നു, തട്ടിപ്പ്. ഉന്നത സൈനിക ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ യൂണിഫോം ധരിച്ച ചിത്രങ്ങളാണ് സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഓണ്‍ലൈനില്‍ യുവതികളും വീട്ടമ്മമാരുമായി ബന്ധം സ്ഥാപിക്കുന്ന പ്രതി വിവാഹ വാഗ്ദാനം നല്‍കി സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കും. തുടര്‍ന്ന് ഇവ ബന്ധുക്കള്‍ക്ക് അയച്ചുനല്‍കുമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയിരുന്നത്. പ്രതി ഒരു തവണപോലും വീഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ബന്ധുവായ സൈനികന്റെ സഹായത്തില്‍ ഇയാള്‍ 2018-ല്‍ പുണെയിലെ സൈനിക ക്യാമ്പിലെ കാന്റീനില്‍ താത്കാലികമായി ജോലിചെയ്തിരുന്നു. ഇവിടെ നിന്നുമാണ് സൈനിക യൂണിഫോം സംഘടിപ്പിച്ചതെന്നാണ് വിവരം. സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപയോഗിക്കാനായി പ്രതി പ്രത്യേക സിം കാര്‍ഡ് ഉപയോഗിച്ചിരുന്നു. എന്നാല്‍ ഈ നമ്പരില്‍ വിളിച്ചാല്‍ കിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നുള്‍പ്പെടെ ലക്ഷങ്ങള്‍ ഇയാള്‍ തട്ടിയെടുത്തതായാണ് വിവരം. കോയമ്പത്തൂരില്‍ ഭാര്യയുമൊത്ത് വാടക വീട്ടില്‍ കഴിഞ്ഞവരുന്ന പ്രതി പെയ്ന്റിങ് ജോലികള്‍ക്ക് പോയിരുന്നു. സമീപവാസികളുമായി യാതൊരു ബന്ധവും പുലര്‍ത്താതെയാണ് താമസിച്ചിരുന്നത്. തട്ടിപ്പിന് ഉപയോഗിച്ചിരുന്ന ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരേ കായംകുളം, ശാസ്താംകോട്ട പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....