News Beyond Headlines

14 Wednesday
April

സംഘർഷം ഒഴിവാകുന്നതിനെ എന്തിന് എതിർക്കുന്നു : സുരേന്ദ്രൻ

കേരളത്തിൽ രാഷ്ട്രീയ സംഘർഷം ഒഴിവാക്കാൻ നടത്തിയ നീക്കങ്ങളെ കോൺഗ്രസ് എതിർക്കുകയും അതിന്റെ പേരിൽ അപവാദ പ്രചരണങ്ങൾ നടത്തുകയും ചെയ്യുന്നതെന്തിനെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.

സി.പി.എം.- ആർ.എസ്.എസ്. സംഘർഷം തീർക്കുന്നതിന് സത്സംഘ് ഫൗണ്ടേഷൻ സ്ഥാപകൻ ശ്രീ എം മദ്ധ്യസ്ഥത വഹിച്ചെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ .

കേരളത്തിൽ സിപിഎം- ആർഎസ്എസ് സംഘർഷങ്ങൾ ശക്തമായ കാലത്താണ് രാഷ്ട്രീയ കൊലപാതങ്ങൾ അവസാനിപ്പിക്കാൻ ഒരാൾ മുൻകൈയെടുത്തതെന്നും അത് ഇപ്പോൾ ചർച്ച നടത്തിയത് പോലെ കോൺഗ്രസ് പ്രചരിപ്പിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കണ്ണൂരിൽ ആർ.എസ്.എസ്. - സി.പി.എം. സംഘർഷങ്ങൾ അവസാനിപ്പിക്കാൻ നിരവധി മധ്യസ്ഥ ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഇതാദ്യമായിട്ടല്ല. പി. പരമേശ്വരനും ഇ.എം.എസും ചർച്ച നടത്തിയിട്ടുണ്ട്. കെ.ജി. മാരാരും ഇ.കെ. നയനാരും ചർച്ച നടത്തിയിട്ടുണ്ട്. രാഷ്ടീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ ഇതിനും മുമ്പും ചർച്ച നടത്തിയിട്ടുണ്ടെന്നും കോൺഗ്രസിന്റെ ഇത്തരം കള്ളത്തരങ്ങൾ ജനങ്ങൾ മുഖവിലക്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനെ ദൈവം വിചാരിച്ചാലും ഇനി രക്ഷപ്പെടുത്താൻ സാധിക്കില്ല. കോൺഗ്രസിന്റെ ഭയമാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ. കോൺഗ്രസ് പാർട്ടി വല്ലാത്ത മതിഭ്രമത്തിലാണ്. അവരുടെ കാലിന് അടിയിൽ നിന്ന് മണ്ണൊലിച്ച് പോകുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

മുസ്ലീം ലീഗിന്റെ ചുമലിലിരുന്നാണ് കേരളത്തിൽ യു.ഡി.എഫ്. പ്രവർത്തിക്കുന്നത് വർഗീയ ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് ഓരോ ദിവസവും തകർന്നടിഞ്ഞുകൊണ്ടിരിക്കുന്നു. ലീഗിന് മുന്നിൽ കീഴടങ്ങുന്ന സമീപനം കോൺഗ്രസിനെ കൂടുതൽ ചിന്നഭിന്നമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിഷുദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുകയറി

കൊച്ചി: വിഷുദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുകയറി. ഇന്ന് മാത്രം പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വര്‍ധിച്ചത്.  more...

കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ ബാലറ്റ് മെഷീന്‍ സൂക്ഷിക്കുന്ന മുറിയിലെ സി സി ടി വി ക്യാമറകള്‍ കത്തിനശിച്ചു

കൊച്ചി: കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ ബാലറ്റ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂമിലെ ക്യാമറകളും അനുബന്ധ ഉപകരണങ്ങളും കനത്ത ഇടിമിന്നലില്‍ കത്തിനശിച്ചു. പെരുമ്ബാവൂര്‍  more...

ചതുര്‍മുഖത്തിന്‍റെ യുഎഇ/ജിസിസി തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ചതുര്‍മുഖം ഇന്ന്ജി സിസി തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. മഞ്ജു ആദ്യമായി  more...

ഇന്ന് പ്രദര്‍ശനത്തിന് എത്തുന്ന ഖോ ഖോയുടെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

ഫൈനല്‍സ്‌ എന്ന സൂപ്പര്‍ ഹിറ്റ് സ്പോര്‍ട്സ് ചിത്രത്തിന് ശേഷം രജീഷ വിജയന്‍ നായികയായി എത്തുന്ന പുതിയ സ്പോര്‍ട്സ് ചിത്രമാണ് ഖോ  more...

രാജ്യത്ത്​ 24 മണിക്കൂറിനിടെ 1,84,372 രോഗികള്‍ ; 1027 മരണം

ന്യൂഡല്‍ഹി: കോവിഡിന്റെ ​ രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിക്കുന്നു . രാജ്യത്ത്​ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യുന്ന കോവിഡ്​ കേസുകളുടെ എണ്ണം  more...

HK Special


ഒഡീഷയില്‍ രണ്ട് തലയും 3 കൈകളുമായി ഇരട്ടക്കുട്ടികള്‍ പിറന്നു

ഒഡീഷ : അപൂര്‍വ്വ ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ഒഡീഷയിലെ ഗ്രാമീണ യുവതി . .....

ബിജെപി അവലോകന യോഗങ്ങളില്‍ ബിഡിജെഎസിന് വിമര്‍ശനം

ബൂത്തിലിരിക്കാന്‍ പോലും ആളില്ലായിരുന്നുവെന്ന് പരാതി തെരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപി അവലോകന യോഗങ്ങളില്‍ ബിഡിജെഎസിന് .....

കണ്ണൂരില്‍ ഒന്‍പത് നേടാനാകുമെന്ന് സിപിഎം, 7 വരെ കണക്ക്കൂട്ടി സിപിഐ

കണ്ണൂരിലെ 11 നിയമസഭാ മണ്ഡലങ്ങളില്‍ 9 സീറ്റുകള്‍ ലഭിച്ചേക്കുമെന്ന വിലയിരുത്തലില്‍ സിപിഐഎം. കീഴ്ഘടകങ്ങളുമായി .....

‘തുടര്‍ഭരണം ഉറപ്പ്’; ഇടതുമുന്നണി 95 സീറ്റുകള്‍ വരെ നേടുമെന്ന വിലയിരുത്തലില്‍ സിപിഎം

ഉറപ്പാണ് ഭരണത്തുടര്‍ച്ചയെന്ന് വ്യക്തമാക്കുന്നതാണ് സിപിഎം ജില്ലാ കമ്മറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍. 83 സീറ്റില്‍ .....

ഭരണത്തുടര്‍ച്ചയുണ്ടായാല്‍ സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകും

ഭരണത്തുടര്‍ച്ചയുണ്ടായാല്‍ സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകും. പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥേയത്വം .....