News Beyond Headlines

14 Wednesday
April

കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ ബിനാമിയെ വേണ്ട; എഐസിസിക്ക് ഡിസിസി ഭാരവാഹികളുടെ കത്ത്

കോന്നി: ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനോട് നഷ്ടപ്പെട്ട കോന്നി മണ്ഡലം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമം നടക്കുന്നതിനിടെ കോന്നിയിലെ കോണ്‍ഗ്രസില്‍ പോര് രൂക്ഷമാകുന്നു. തന്റെ ബിനാമിയായ റോബിന്‍ പീറ്ററെ കോന്നിയില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള അടൂര്‍ പ്രകാശിന്റെ നീക്കത്തിനെതിരെയാണ് ഡിസിസി ഭാരവാഹികള്‍ അടക്കം 17 പേര്‍ എഐസിസി നേതൃത്വത്തിന് കത്തയച്ചിരിക്കുന്നത്. അടൂര്‍ പ്രകാശിനും റോബിന്‍ പീറ്റര്‍ക്കുമെതിരെ കഴിഞ്ഞ ദിവസം മണ്ഡലത്തില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് നേതൃത്വത്തിനുള്ള കത്ത് എന്നത് മണ്ഡലത്തില്‍ പാര്‍ട്ടിയിലെ ചേരിതിരിവ് കൂടുതല്‍ വ്യക്തമാകുകയാണ്.

കോന്നിയില്‍ ഈഴവ സ്ഥാനാര്‍ഥി വേണമെന്നാണ് ഇവര്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അടൂര്‍ പ്രകാശിനെതിരെ കടുത്ത ആരോപണങ്ങളാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. 2019-ലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന മോഹന്‍രാജിനെ പരാജയപ്പെടുത്താന്‍ പരസ്യമായി രംഗത്തിറങ്ങിയെന്നും സ്ഥാനാര്‍ഥികളാകാന്‍ യോഗ്യരായവര്‍ നിരവധിയുണ്ടായിട്ടും റോബിന്‍ പീറ്ററിന് വേണ്ടി അവരുടെ അവസരം ഇല്ലാതാക്കുകയാണ് അടൂര്‍ പ്രകാശ് ചെയ്യുന്നതെന്നും കത്തില്‍ ആരോപിക്കുന്നു. അടൂര്‍ പ്രകാശിനെ നിയന്ത്രിക്കണമെന്നും കോന്നിയിലെ പാര്‍ട്ടിയെ അടൂര്‍ പ്രകാശില്‍ നിന്നും രക്ഷിക്കണമെന്നും കത്തില്‍ അഭ്യര്‍ഥിക്കുന്നു. സ്ഥാനാര്‍ഥിയാകാന്‍ യോഗ്യരായവരുടെ പട്ടികയും കത്തിനോടൊപ്പം നല്‍കിയിട്ടുണ്ട്. ഡിസിസി നിര്‍വാഹകസമിതി അംഗം യോഹന്നാന്‍ ശങ്കരത്തില്‍, കെപിസിസി അംഗം മാത്യു കുലത്തിങ്കല്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, എലിസബത്ത് അബു, മാത്യു ചെറിയാന്‍, എം.വി. ഫിലിപ്പ്, റെജി പൂവത്തൂര്‍, എം.എസ്. പ്രകാശ് തുടങ്ങിയവരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിഷുദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുകയറി

കൊച്ചി: വിഷുദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുകയറി. ഇന്ന് മാത്രം പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വര്‍ധിച്ചത്.  more...

കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ ബാലറ്റ് മെഷീന്‍ സൂക്ഷിക്കുന്ന മുറിയിലെ സി സി ടി വി ക്യാമറകള്‍ കത്തിനശിച്ചു

കൊച്ചി: കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ ബാലറ്റ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂമിലെ ക്യാമറകളും അനുബന്ധ ഉപകരണങ്ങളും കനത്ത ഇടിമിന്നലില്‍ കത്തിനശിച്ചു. പെരുമ്ബാവൂര്‍  more...

ചതുര്‍മുഖത്തിന്‍റെ യുഎഇ/ജിസിസി തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ചതുര്‍മുഖം ഇന്ന്ജി സിസി തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. മഞ്ജു ആദ്യമായി  more...

ഇന്ന് പ്രദര്‍ശനത്തിന് എത്തുന്ന ഖോ ഖോയുടെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

ഫൈനല്‍സ്‌ എന്ന സൂപ്പര്‍ ഹിറ്റ് സ്പോര്‍ട്സ് ചിത്രത്തിന് ശേഷം രജീഷ വിജയന്‍ നായികയായി എത്തുന്ന പുതിയ സ്പോര്‍ട്സ് ചിത്രമാണ് ഖോ  more...

രാജ്യത്ത്​ 24 മണിക്കൂറിനിടെ 1,84,372 രോഗികള്‍ ; 1027 മരണം

ന്യൂഡല്‍ഹി: കോവിഡിന്റെ ​ രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിക്കുന്നു . രാജ്യത്ത്​ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യുന്ന കോവിഡ്​ കേസുകളുടെ എണ്ണം  more...

HK Special


ഒഡീഷയില്‍ രണ്ട് തലയും 3 കൈകളുമായി ഇരട്ടക്കുട്ടികള്‍ പിറന്നു

ഒഡീഷ : അപൂര്‍വ്വ ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ഒഡീഷയിലെ ഗ്രാമീണ യുവതി . .....

ബിജെപി അവലോകന യോഗങ്ങളില്‍ ബിഡിജെഎസിന് വിമര്‍ശനം

ബൂത്തിലിരിക്കാന്‍ പോലും ആളില്ലായിരുന്നുവെന്ന് പരാതി തെരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപി അവലോകന യോഗങ്ങളില്‍ ബിഡിജെഎസിന് .....

കണ്ണൂരില്‍ ഒന്‍പത് നേടാനാകുമെന്ന് സിപിഎം, 7 വരെ കണക്ക്കൂട്ടി സിപിഐ

കണ്ണൂരിലെ 11 നിയമസഭാ മണ്ഡലങ്ങളില്‍ 9 സീറ്റുകള്‍ ലഭിച്ചേക്കുമെന്ന വിലയിരുത്തലില്‍ സിപിഐഎം. കീഴ്ഘടകങ്ങളുമായി .....

‘തുടര്‍ഭരണം ഉറപ്പ്’; ഇടതുമുന്നണി 95 സീറ്റുകള്‍ വരെ നേടുമെന്ന വിലയിരുത്തലില്‍ സിപിഎം

ഉറപ്പാണ് ഭരണത്തുടര്‍ച്ചയെന്ന് വ്യക്തമാക്കുന്നതാണ് സിപിഎം ജില്ലാ കമ്മറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍. 83 സീറ്റില്‍ .....

ഭരണത്തുടര്‍ച്ചയുണ്ടായാല്‍ സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകും

ഭരണത്തുടര്‍ച്ചയുണ്ടായാല്‍ സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകും. പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥേയത്വം .....