പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന് എതിരായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവച്ച കവറില്‍ ആണ് റിപ്പോര്‍ട്ട് നല്‍കിയത്. മോന്‍സനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ഡിജിപി ലോകനാഥ് ബെഹ്‌റ എഴുതിയ കത്തും, പുരാവസ്തു മ്യൂസിയത്തിന്റെ പ്രവര്‍ത്തനത്തില്‍ സംശയം പ്രകടിപ്പിച്ചു ഡിജിപി മനോജ് എബ്രഹാം എഴുതിയ നോട്ട് ഫയലും കോടതിയില്‍ ഹാജരാക്കി. കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതേസമയം, മോന്‍സനുമായി അവിശുദ്ധ ബന്ധം പുലര്‍ത്തി തട്ടിപ്പിനു കൂട്ടുനിന്ന ഐജി ഗോഗുലത്ത് ലക്ഷ്മണിനെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. തട്ടിപ്പു കേസിലടക്കം ഇദ്ദേഹത്തെ പ്രതിയാക്കുന്നതിന്റെ വിശദാംശം ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്. 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മണ്‍, നിലവില്‍ സോഷ്യല്‍ പൊലീസിങ്, ട്രാഫിക് ചുമതലയുള്ള ഐജിയാണ്. ജനുവരിയില്‍ എഡിജിപി റാങ്കില്‍ എത്തേണ്ട ഇദ്ദേഹം 2033 വരെ സര്‍വീസുള്ള ഉദ്യോഗസ്ഥനാണ്. ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ചീഫ് സെക്രട്ടറി വി.പി.ജോയ് സസ്‌പെന്‍ഡ് ചെയ്തത്. തലസ്ഥാനത്തെ പൊലീസ് ക്ലബ്ബില്‍ താമസിക്കുന്ന ലക്ഷ്മണ്‍, സുഹൃത്തായ ആന്ധ്ര സ്വദേശിനിയെ അവിടെ വരുത്തി മോന്‍സന്റെ തട്ടിപ്പുസാധനങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചെന്ന വിവരവും ക്രൈംബ്രാഞ്ചിനു ലഭിച്ചിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....