News Beyond Headlines

09 Saturday
May

ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ വീടിനു തീപിടിച്ചു; വീട്ടുടമസ്ഥന് ആറുലക്ഷം നഷ്ടപരിഹാരം

മൈസൂരു: ട്രാന്‍സ്‌ഫോമര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി വീട്ടിനു തീപിടിച്ച സംഭവത്തില്‍ സംസ്ഥാന ഉപഭോക്തൃ കോടതിയില്‍നിന്ന് കുടക് സ്വദേശിക്ക് അനുകൂലവിധി. ഉപഭോക്താവിനുണ്ടായ നാശനഷ്ടത്തിന് നഷ്ടപരിഹാരമായി വൈദ്യുതിവിതരണ കമ്പനി പലിശസഹിതം 6.20 ലക്ഷം രൂപ നല്‍കാനാണ് കോടതിയുടെ ഉത്തരവ്. കുടകിലെ സോമവാരപേട്ട് താലൂക്കിലെ നാഗരൂര്‍ ഗ്രാമസ്വദേശി എസ്.എല്‍. ശങ്കറിന്റെ വീട്ടിനാണ് തീപിടിച്ചത്. 2017 ഓഗസ്റ്റ് അഞ്ചിനാണ് സംഭവം. കനത്ത മഴയെത്തുടര്‍ന്ന് ശങ്കറിന്റെ വീട്ടിനു സമീപത്തെ ട്രാന്‍സ്‌ഫോമറില്‍ 11 കെ.വി.യുടെ വൈദ്യുതക്കമ്പി പൊട്ടിവീണു. ഇതോടെ ട്രാന്‍സ്‌ഫോമര്‍ പൊട്ടിത്തെറിച്ച് ശങ്കറിന്റെ വീട്ടില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി തീപ്പിടിത്തമുണ്ടാവുകയും ഭൂരിഭാഗം വൈദ്യുത സാമഗ്രികള്‍ കത്തിനശിക്കുകയും ചെയ്തു. തുടര്‍ന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. സംഭവത്തില്‍ ശങ്കര്‍ പോലീസില്‍ പരാതി നല്‍കുകയും ചാമുണ്ഡേശ്വരി വൈദ്യുതിവിതരണ കോര്‍പ്പറേഷന്റെ സോമവാരപേട്ട് സബ്ഡിവിഷനില്‍ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍, നടപടിയുണ്ടാകാതെ വന്നതോടെ വൈദ്യുതിവിതരണ കോര്‍പ്പറേഷന്‍ എം.ഡി.ക്കും ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ക്കുമെതിരേ മടിക്കേരി ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചു. തുടര്‍ന്ന് 2018 നവംബര്‍ 17-ന് ശങ്കറിന് 7.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍, സംഭവം ദൈവത്തിന്റെ പ്രവൃത്തി കാരണമുണ്ടായ പ്രകൃതിദുരന്തമാണെന്നും തങ്ങള്‍ ഉത്തരവാദിയല്ലെന്നും കോര്‍പ്പറേഷന്‍ വാദിച്ചു. തുടര്‍ന്ന് ജില്ലാ കോടതിയുടെ ഉത്തരവിനെതിരേ സംസ്ഥാന ഉപഭോക്തൃ കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍, വൈദ്യുതക്കമ്പിയും ട്രാന്‍സ്‌ഫോമറും ചാമുണ്ഡേശ്വരി കോര്‍പ്പറേഷന്റേതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് പറഞ്ഞ് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കോര്‍പ്പറേഷന് സാധിക്കില്ലെന്നും വ്യക്തമാക്കി. തുടര്‍ന്ന് കോര്‍പ്പറേഷന്‍ എം.ഡി.യും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശങ്കറിന് നഷ്ടപരിഹാരമായി പലിശസഹിതം ആറുലക്ഷം രൂപ നല്‍കാന്‍ ഉത്തരവിട്ടു. ഇതിനുപുറമേ പരാതിക്കാരനുണ്ടായ മാനസികവേദനയ്ക്ക് 10,000 രൂപയും കോടതിച്ചെലവിനത്തില്‍ 10,000 രൂപയും നല്‍കണമെന്നും വ്യക്തമാക്കി. രണ്ടുമാസത്തിനകം മുഴുവന്‍ തുകയും നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....