മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് പുതിയ ഏഴ് മെത്രാന്‍മാരെ കൂടി തെരഞ്ഞെടുക്കാന്‍ ഇന്നലെ ചേര്‍ന്ന സുന്നഹദോസ് തീരുമാനിച്ചു. 9മെത്രാന്‍ സ്ഥാനത്തിന് ഒഴിവ് ഉണ്ടെങ്കിലും 7മെത്രാന്‍മാരെ ഈ അസോസിയേഷന്‍ കാലാവധി അവസാനിക്കുന്ന മാര്‍ച്ച് 31ന് മുന്‍പ് തെരഞ്ഞെടുക്കുന്നതിനാണ് തീരുമാനം ആയത്. 90ദിവസത്തെ നോട്ടീസ് നല്‍കി അസോസിയേഷന്‍ വിളിക്കണോ അതോ 120 ദിവസത്തെ നോട്ടീസ് നല്‍കി അസോസിയേഷന്‍ വിളിക്കണോ എന്ന് വര്‍ക്കിങ് കമ്മറ്റിയും മാനേജിങ് കമ്മറ്റിയും ചേര്‍ന്ന് തീരുമാനം എടുക്കുന്നതിന് വിട്ടു. സുന്നഹദോസിനെ തുടര്‍ന്ന് നടന്ന വര്‍ക്കിങ് കമ്മറ്റിയും ഈ മാസം 30ന് നടക്കുന്ന മാനേജിങ് കമ്മറ്റിക്ക് അന്തിമ തീരുമാനം എടുക്കുന്നതിന് വിട്ടു. അസോസിയേഷന്‍ സ്ഥലവും തീയതിയും മാനേജിങ് കമ്മറ്റി തീരുമാനിക്കും. ഇത്തവണ കോട്ടയത്ത് ഫെബ്രുവരിയിലോ മാര്‍ച്ചിലോ അസോസിയേഷന്‍ നടക്കനാണ് സാധ്യത. ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ അദ്ധ്യക്ഷത വഹിച്ച സുന്നഹദോസില്‍ മറ്റ് അജണ്ടകള്‍ ഒന്നും ഉണ്ടായിരുന്നില്ല. വാര്‍ഷിക സുന്നഹദോസ് ഫെബ്രുവരി 22 മുതല്‍ ഒരാഴ്ച്ച നടക്കും. ഇന്നലെ ദേവലോകം അരമനയില്‍ നടന്ന സുന്നഹോസില്‍ നേരിട്ട് 14 മെത്രാന്‍മാരും ബാക്കിയുള്ളവര്‍ ഓണ്‍ലൈനിലും പങ്കെടുത്തു. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നിലവില്‍ കോട്ടയം, കുന്നംങ്കുളം, ഇടുക്കി, മലബാര്‍, മാവേലിക്കര,അമേരിക്കന്‍ വെസ്റ്റ്, ചെങ്ങന്നൂര്‍ എന്നി ഭദ്രാസങ്ങള്‍ക്കാണ് മെത്രാപ്പോലീത്താമാരില്ലാത്തത്. ഇത് കൂടാതെ കൊല്ലം,തുമ്പമണ്‍ ഭദ്രാസനങ്ങളുടെ മെത്രാപ്പോലിത്താമാര്‍ വിശ്രമ ജിവിതത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. കാതോലിക്കാബാവയായ ആയതിനെ തുടര്‍ന്ന് കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലും ഒഴിവ് ഉണ്ടായിരിക്കുകയാണ്. മെത്രാന്‍ തെരഞ്ഞെടുപ്പിന് ഒരു സ്‌ക്രീനിങ് കമ്മറ്റിയെ തെരഞ്ഞെടുക്കും. ഇവര്‍ മത്സരരംഗത്തേയ്ക്ക് കടന്നുവരുന്നവരെ എല്ലാ വിധത്തിലും പഠിച്ച് 14 പേരുടെ ലിസ്റ്റ് മാനേജിങ് കമ്മറ്റിക്ക് കൈമാറും. മാനേജിങ് കമ്മറ്റി ഈ ലിസ്റ്റില്‍ നിന്ന് 11 പേരുടെ പട്ടിക തയ്യാറാക്കും. ഇതിന് ശേഷമായിരിക്കും അസോസിയേഷനില്‍ തെരഞ്ഞെടുപ്പ് നടക്കുക. മുന്‍കാലങ്ങളിലെ പോലെ മെത്രാന്‍ സ്ഥാനാര്‍ഥികള്‍ പരസ്യമായി വോട്ട് പിടിക്കുന്നത് ഒഴിവാക്കുന്നതിനുള്ള നടപടികളും സഭ ഗൗരവമായി ആലോചിക്കുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....