കങ്കണയെക്കുറിച്ചുള്ള ട്രോള്‍ വീഡിയകളിലൂടെ ശ്രദ്ധ നേടിയ കൊമേഡിയ സലോണി ഗൗര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോ വൈറലായിരുന്നു. ഇന്ത്യക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്ന് പറയുന്ന കങ്കണയുടെ വിവാദ അഭിമുഖത്തെ ട്രോളിക്കൊണ്ടായിരുന്നു വീഡിയോ. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ഈ വീഡിയോക്ക് ലൈക്ക് അടിച്ചിരിക്കുകയാണ് നടി തപ്‌സി പന്നു. അഭിമുഖത്തെ പറ്റി പലരും ചോദിക്കുന്നുണ്ട്. ഞാനെന്റെ തലച്ചോറ് അഭിമുഖത്തിന് പോവുന്നതിന് മുമ്പ് എടുത്തു മാറ്റിയിരുന്നെന്ന് ട്രോള്‍ വീഡിയോയില്‍ കങ്കണയെ അനുകരിച്ചു കൊണ്ട് സലോണി ഗൗര്‍ പറയുന്നുണ്ട്. ബോളിവുഡിലെ മുന്‍നിര നടിമാരായ കങ്കണ റണൗത്തും തപ്സി പന്നുവും തമ്മിലുണ്ടായ തര്‍ക്കം നാളുകളായി തുടരുകയായിരുന്നു.ഇരുവരുടെയും രാഷ്ട്രീയ നിലപാടുകളുള്‍പ്പെടെ മുന്‍നിര്‍ത്തി വലിയ അഭിപ്രായ വ്യത്യാസമാണ് സോഷ്യല്‍ മീഡിയയില്‍ നിലനില്‍ക്കുന്നത്. തപ്സി എന്നെ കോപ്പിയടിക്കുകയാണ് നിരന്തരം ആരോപിക്കുന്ന കങ്കണ രൂക്ഷഭാഷയിലാണ് തപ്സിക്കെതിരെ ട്വീറ്റുകള്‍ ഇട്ടിരുന്നത്. നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെയാണ് കങ്കണയും തപ്സിയും തമ്മില്‍ തര്‍ക്കം രൂക്ഷമായത്. ബോളിവുഡിലെ സ്വജനപക്ഷപാതമാണ് സുശാന്തിന്റെ ആത്മഹത്യയിലേക്ക് വഴിവെച്ചതെന്ന് കങ്കണ ആരോപിച്ചപ്പോള്‍ തപ്സി ഈ വാദത്തെ തള്ളി. വ്യക്തിപരമായ ആക്ഷേപമാണ് സ്വജനപക്ഷ വാദത്തിലൂടെ നടക്കുന്നതെന്നും ഇതംഗീകരിക്കാനാവില്ലെന്നും തപ്സി പറഞ്ഞു. സ്വജനപക്ഷപാതം മൂലമാണ് തപ്സിയും സ്വര ഭാസ്‌കറും ബി ഗ്രേഡ് നടിമാരായി നിലനില്‍ക്കുന്നതെന്ന് കങ്കണ തിരിച്ചടിച്ചു. പിന്നാലെ ഇരുവരും തമ്മില്‍ പ്രത്യക്ഷമായും പരോക്ഷമായും ട്വിറ്ററില്‍ വാക്പോര് നടന്നിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....