മണിപ്പുരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയാണ് രാജ്യവും. മകന്റെ മൂന്നാം ജന്മദിനത്തിനായി വീട്ടിലേക്ക് പോകാനിരിക്കെയാണ് മണിപ്പുരില്‍ ഭീകരാക്രമണത്തില്‍ സുമന്‍ സ്വര്‍ഗ്യാരി എന്ന സൈനികന്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വരെ ഭാര്യയായ ജൂരി സ്വര്‍ഗ്യാരിയെ സുമന്‍ ഫോണില്‍ ബന്ധപ്പെടുകയും ഡിസംബറില്‍ വീട്ടിലേക്ക് വരുമെന്ന വിവരം പങ്കുവെയ്ക്കുകയും ചെയ്തിരുന്നുവെന്നാണ് കുടുംബം പറയുന്നത്. അസ്സാമിലെ ബക്സ പോലീസ് സ്റ്റേഷനില്‍ പരിധിയിലെ തെക്കെറകുചിയാണ് സുമന്റെ സ്വദേശം. മരണവിവരം ഞായറാഴ്ച രാവിലെയാണ് കുടുംബം അറിഞ്ഞത്. ജൂലൈയിലാണ് സുമന്‍ അവസാനമായി വീട്ടിലേക്ക് വന്നത്. ഒരാഴ്ച മാത്രം വീട്ടില്‍ താമസിച്ചതിന് ശേഷം തിരിച്ചുപോയി. ഡിസംബറില്‍, മകന്റെ പിറന്നാളിന് തീര്‍ച്ചയായും വരുമെന്ന് ഉറപ്പ് നല്‍കിയാണ് സുമന്‍ തിരിച്ചുപോയതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ജൂരി പറഞ്ഞു. കഴിഞ്ഞദിവസം വിളിച്ചപ്പോള്‍ പണി നടന്നുകൊണ്ടിരിക്കുന്ന വീടിനെ കുറിച്ചും മകന്റെ പിറന്നാളിനെക്കുറിച്ചുമെല്ലാം സംസാരിച്ചു. പിറന്നാള്‍ ആഘോഷമാക്കണമെന്നും പറഞ്ഞാണ് ഫോണ്‍ വെച്ചത്. പതിവില്ലാതെ വളരെ പെട്ടന്ന് ഫോണ്‍ വെച്ചിരുന്നു. ഡ്യൂട്ടി സ്ഥലത്ത് നിന്ന് തിരിച്ചുവരികയാണെന്നും പിന്നീട് വിളിക്കാമെന്നും പറഞ്ഞു. അത് അവസാനത്തെ സംഭാഷണം ആയിരുന്നുവെന്ന് അറിഞ്ഞില്ല- ജൂരി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിതുമ്പി. സുമന്‍ വിളിക്കാതിരുന്നതില്‍ ആശങ്കയുണ്ടായിരുന്നു. പരിക്ക് പറ്റിയെന്നും ആശുപത്രിയിലാണെന്നും രാത്രി ഏതാനും സൈനിക ഉദ്യോഗസ്ഥര്‍ വിളിച്ചുപറഞ്ഞു. ഞായറാഴ്ച രാവിലെയാണ് മരണവിവരം കുടുംബം അറിഞ്ഞത്. 2011ലാണ് സുമന്‍ അസ്സം റൈഫിള്‍സില്‍ ചേര്‍ന്നത്. സുമന്റെ പിതാവും 2007ല്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പിതാവ് മരിച്ചതിനു ശേഷം കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു സുമന്‍. പക്ഷെ അച്ഛന്‍ പോയ അതേ വഴിയില്‍ സുമനും വിടപറഞ്ഞതായി അദ്ദേഹത്തിന്റെ അമ്മാവന്‍ പറഞ്ഞു. ഡിസംബറില്‍ വീട്ടിലേക്ക് വരുമെന്ന് പറഞ്ഞിരുന്നു, പക്ഷെ ഇപ്പോള്‍ തിരിച്ചുവരുന്നത് അദ്ദേഹത്തിന്റെ മൃതദേഹം മാത്രമാണ്.. അമ്മാവന്‍ പറഞ്ഞുനിര്‍ത്തി. ശനിയാഴ്ചയാണ് മണിപ്പുരിലെ ചുരാചന്ദ്പുര്‍ ജില്ലയില്‍ സൈനികരുടെ വാഹനവ്യൂഹത്തിനു നേരേ ഭീകരാക്രമണം ഉണ്ടായത്. 46 അസം റൈഫിള്‍സിന്റെ കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിയും നാല് സൈനികരും ആക്രമണത്തില്‍ വീരമൃത്യു വരിച്ചു. കേണലിന്റെ ഭാര്യ, നാലു വയസ്സുള്ള മകന്‍ എന്നിവരും കൊല്ലപ്പെട്ടിരുന്നു. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന ചുരാചന്ദ്പുരില്‍ സൈനിക ക്യാംപ് സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന സംഘത്തെ രാവിലെ 10 മണിയോടെയാണ് ഭീകരര്‍ പതിയിരുന്നാക്രമിക്കുകയായിരുന്നു. മണിപ്പുര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണ് ആക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ചുരാചന്ദ്പുരില്‍നിന്ന് 50 കിലോമീറ്ററോളം അകലെ ഉള്‍പ്രദേശത്താണ് ആക്രമണം നടന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....