ചരിത്രത്തിലാദ്യമായി സ്വവര്‍ഗാനുരാഗിയായ വ്യക്തിയെ ജഡ്ജിയായി നിര്‍ദേശിച്ച് സുപ്രിംകോടതി കൊളീജിയം. അഭിഭാഷകനായ സൗരഭ് കിര്‍പാല്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയാകും. സുപ്രിംകോടതി കൊളീജിയത്തിന്റേതാണ് നിര്‍ദേശം. മുന്‍പ് രണ്ട് തവണ അഭിഭാഷകനായ സൗരഭ് കിര്‍പാലിന്റെ പേര് കൊളീജിയം മടക്കിയിരുന്നു. നവ്തേജ് സിംഗ് ജോഹര്‍ കേസ് വാദിച്ച മുന്‍നിര അഭിഭാഷകരില്‍ ഒരാളാണ് സൗരഭ്. ഈ കേസാണ് 2018ല്‍ സ്വവര്‍ഗാനുരാഗം ഡീക്രിമിനലൈസ് ചെയ്യുന്നതിലേക്ക് നയിച്ചത്. ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസ് യു.യു ലളിത്, എഎം ഖാന്‍വില്‍കര്‍, ഡിവൈ ചന്ദ്രചൂഡ്, എല്‍ നാഗേശ്വര റാവു എന്നിവര്‍ ഉള്‍പ്പെട്ട കൊളീജിയമാണ് സൗരഭിന്റെ പേര് നിര്‍ദേശിച്ചത്. 2017 ല്‍ ഡല്‍ഹി ഹൈക്കോടതി ഏകകണ്ഠമായി സൗരഭ് കിര്‍പാലിന്റെ പേര് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇന്റലിജന്‍സ് ബ്യൂറോ നടത്തിയ പരിശോധന കിര്‍പാലിന് തിരിച്ചടിയായി. കിര്‍പാലിന്റെ പങ്കാളി വിദേശ പൗരനാണെന്ന കാരണം ചൂണ്ടിക്കാട്ടി ഐബി നിയമനത്തിനെതിരായി 2018 ലും 2019 ലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് മാര്‍ച്ച് 2021 ല്‍ സിഡിഐ എസ്എ ബോബ്ഡെ വിഷയത്തില്‍ വ്യക്തത തേടി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. ഇതിന് മറുപടിയായി കിര്‍പാലിന്റെ പങ്കാളി സ്വിസ് എംബസിയിലെ ജീവനക്കാരനാണെന്ന് ചൂണ്ടിക്കാട്ടി. മാര്‍ച്ച് 2021 ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ കിര്‍പാലിനെ മുതിര്‍ന്ന അഭിഭാഷകനായി നിയമിച്ചു. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്ന് നിയമ പഠനം പൂര്‍ത്തിയാക്കിയ കിര്‍പാല്‍ രണ്ട് പതിറ്റാണ്ടിലേറെയായി അഭിഭാഷകനായി പ്രവര്‍ത്തിക്കുകയാണ്. സൗരഭ് കിര്‍പാലിന്റെ അച്ഛന്‍ ബിഎന്‍ കിര്‍പാല്‍ ചീഫ് ജസ്റ്റിസായിരുന്നു. താന്‍ സ്വവര്‍ഗാനുരാഗിയായതാണ് തന്നെ ജഡ്ജിയായി നിയമിക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കാരണമെന്ന് സൗരഫ് കിര്‍പാല്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ പങ്കാളി വിദേശ വനിത ആയിരുന്നുവെങ്കില്‍ ഇതൊര കാരണമാകില്ലായിരുന്നുവെന്നും കിര്‍പാല്‍ സൗരഭ് പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....