മഹാത്മാഗാന്ധിയുടെ അഹിംസാ മാര്‍ഗം ഇന്ത്യയ്ക്കു നേടിത്തന്നത് സ്വാതന്ത്ര്യമായിരുന്നില്ല, ഭിക്ഷയാണെന്ന് ബോളിവുഡ് താരം കങ്കണ റനൗട്ട്. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലാണ് വീണ്ടും കങ്കണയുടെ വിവാദപരാമര്‍ശം. ഒരാള്‍ തന്റെ ഒരു കവിളത്തടിച്ചാല്‍ മറുകരണം കാണിച്ചു കൊടുക്കണമെന്നു പഠിപ്പിച്ച ഗാന്ധിജിയാണോ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്നും നിങ്ങള്‍ നിങ്ങളുടെ ആരാധ്യ പുരുഷനെ ബുദ്ധിപൂര്‍വം തിരഞ്ഞെടുക്കണമെന്നും കുറിപ്പില്‍ പറയുന്നു. 'നിങ്ങള്‍ ഗാന്ധിയെ ആരാധിക്കുന്നോ, അതോ നേതാജിയെ അനുകൂലിക്കുന്നോ? നിങ്ങള്‍ക്ക് രണ്ടുപേരെയും ഒരു പോലെ അംഗീകരിക്കാന്‍ പറ്റില്ല. അതുകൊണ്ട് തീരുമാനിക്കൂ' എന്ന ശീര്‍ഷകത്തിലുള്ള പഴയ പത്ര റിപ്പോര്‍ട്ടും കങ്കണ പങ്കുവച്ചു. മഹാത്മാഗാന്ധി, ജവാഹര്‍ലാല്‍ നെഹ്‌റു, മുഹമ്മദ് അലി ജിന്ന എന്നിവരുടെ നേതൃത്വത്തില്‍ നേതാജിയെ കുടുക്കാന്‍ ബ്രിട്ടിഷുകാരുമായി കരാറുണ്ടാക്കിയെന്നു വാദിക്കുന്ന പത്ര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കങ്കണയുടെ വിമര്‍ശനം. ഭഗത് സിങ്ങിനെയും സുഭാഷ് ചന്ദ്രബോസിനെയും മഹാത്മാഗാന്ധി ഒരു തരത്തിലും സഹായിച്ചിട്ടില്ലെന്നും ഭഗത് സിങ്ങിനെ തൂക്കിലേറ്റാന്‍ ഗാന്ധിജി ബ്രിട്ടിഷുകാര്‍ക്കൊപ്പം നിന്നെന്നും കങ്കണ പറയുന്നു. ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ഭഗത് സിങ്ങിനെ തൂക്കിലേറ്റിയതെന്നും ഇതിനു തെളിവുണ്ടെന്നും കങ്കണ മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു. രാജ്യത്തിനു വേണ്ടി പോരാടിയ ധീരയോദ്ധാക്കളെ അധികാരമോഹികളായ ഒരു കൂട്ടമാളുകള്‍ അധികാരം ലക്ഷ്യമിട്ട് തങ്ങളുടെ 'യജമാനന്‍മാര്‍ക്ക്' പിടിച്ചു കൊടുക്കുകയാണ് യഥാര്‍ഥത്തില്‍ നടന്നതെന്നായിരുന്നു കങ്കണയുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനു ശേഷമാണ് ഇന്ത്യയ്ക്ക് യഥാര്‍ഥ സ്വാതന്ത്ര്യം കിട്ടിയതെന്ന കങ്കണയുടെ മുന്‍ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമായതിനിടെയാണ് ഗാന്ധിജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കങ്കണ രംഗത്തെത്തിയത്. എന്നാല്‍ തന്റെ പരാമര്‍ശങ്ങളെ കങ്കണ വീണ്ടും ന്യായീകരിക്കുകയാണ് ചെയ്തത്. രക്തസാക്ഷികളെയും സ്വാതന്ത്ര്യസമര സേനാനികളെയും അനാദരിച്ചുവെന്ന് തെളിഞ്ഞാല്‍ പത്മശ്രീ പുരസ്‌കാരം തിരികെ നല്‍കാമെന്നും അവര്‍ പറഞ്ഞിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....