അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടാക്കാന്‍ ലക്ഷ്യമിട്ട് ഇന്ന് ഇന്ത്യ ചൈന ഉന്നതതല യോഗം. വര്‍ക്കിംഗ് മെക്കാനിസം ഫോര്‍ കണ്‍സള്‍ട്ടേഷന്‍ ആന്‍ഡ് കോര്‍ഡിനേഷന്‍ ഓണ്‍ ഇന്ത്യ ചൈന ബോര്‍ഡര്‍ അഫയേഴ്സ് യോഗമാണ് ഇന്ന് നടക്കുക. സൈനിക തല ചര്‍ച്ചകള്‍ അടക്കം അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതില്‍ ഭലപ്രദമകാത്ത സാഹചര്യത്തിലാണ് യോഗം. ഇരു രാജ്യങ്ങളുടെയും വിദേശകര്യമന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി റാന്‍കിലുള്ള ഉദ്യോഗസ്ഥര്‍ നയിക്കുന്ന സംഘം തുടര്‍ ചര്‍ച്ചകള്‍ അടക്കം നിശ്ചയിക്കും. പതിനൊന്ന് മണിയ്ക്ക് വെര്‍ച്വല്‍ ആയാണ് സുപ്രധാനമായ യോഗം നടക്കുക. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭീകരവാദികള്‍ക്ക് പിന്നില്‍ ചൈനയാണെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. മണിപ്പൂരില്‍ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ അഞ്ച് സൈനികരെയും കേണലിനെയും കുടുംബത്തെയും വധിച്ച ഭീകരവവാദി ആക്രമണം നടത്തിയ സംഘത്തിനും ചൈനിസ് സഹായം ലഭിച്ചതായി വിവരം ലഭിച്ചിരുന്നു. വടക്ക് കിഴക്കന്‍ മേഖലയിലെ സായുധ സംഘടനകള്‍ക്ക് മ്യാന്‍മറിലെ അരാകന്‍ സേനയുമായും യുണൈറ്റഡ് വാ സ്റ്റേറ്റ് സേനയുമായും ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ഈ സംഘടനകള്‍ വഴിയാണ് വടക്ക് കിഴക്കന്‍ മേഖലയിലേക്ക് ചൈനീസ് ആയുധങ്ങളെത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം (ഉള്‍ഫ) കമാന്‍ഡര്‍ പരേഷ് ബറുവ, നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ് ( ഐഎം) ഫുന്‍ടിംഗ് ഷിംറാങ് എന്നീ ഭീകരവാദികള്‍ ചൈനിസ് സംരക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്. ചൈനമ്യാന്‍മര്‍ അതിര്‍ത്തിയിലെ യുന്നാന്‍ പ്രവിശ്യയിലാണ് ഭീകരവാദികള്‍ ചൈനീസ് സംരക്ഷണയില്‍ കഴിയുന്നതെന്നും പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....