News Beyond Headlines

27 Monday
April

വിവാഹേതര ബന്ധം ഭാര്യ അറിഞ്ഞു; 5 ലക്ഷത്തിന് ക്വട്ടേഷന്‍ നല്‍കി കൊലപാതകം, ഭര്‍ത്താവ് അറസ്റ്റില്‍

വിവാഹേതര ബന്ധത്തെക്കുറിച്ച് അറിഞ്ഞ ഭാര്യയെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. വാടക കൊലയാളികളുടെ കുത്തേറ്റ് വ്യാഴാഴ്ചയാണ് യുവതി കൊല്ലപ്പെട്ടത്. കേസില്‍ യുവതിയുടെ ഭര്‍ത്താവായ നവീന്‍ ഗുലേറിയയ്ക്ക് പുറമേ വാടക കൊലയാളികളായ സോനു, രാഹുല്‍ എന്നീ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. തെക്കന്‍ ഡല്‍ഹിയിലെ മാള്‍വ്യാ നഗറില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. ശരീരത്തില്‍ പതിനേഴോളം കുത്തേറ്റാണ് യുവതി കൊല്ലപ്പെട്ടത്. അഞ്ച് ലക്ഷം രൂപ ക്വട്ടേഷന്‍ നല്‍കിയാണ് നവീന്‍ ഗുലേറിയ ഭാര്യയെ വകവരുത്തിയതെന്നും പോലീസ് പറഞ്ഞു. രക്തത്തില്‍ കുളിച്ച യുവതിയുടെ മൃതദേഹം ഭര്‍ത്താവ് തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. വ്യാഴാഴ്ച വൈകീട്ടോടെ കുട്ടിയെ വീട്ടിലാക്കാന്‍ എത്തിയ ജോലിക്കാരനാണ് കുത്തേറ്റ് കിടക്കുന്ന ഭാര്യയുടെ മൃതദേഹം ആദ്യം കണ്ടതെന്നായിരുന്നു നവീന്‍ പോലീസിനെ അറിയിച്ചത്. എന്നാല്‍ സംഭവസമയത്ത് രണ്ട് പേര്‍ വീട്ടിനുള്ളിലേക്ക് പ്രവേശിക്കുന്നതായും പിന്നീട് മൂന്നുപേര്‍ തിരികെ പോകുന്നതായും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പോലീസ് കണ്ടെത്തി. ഇതുപിന്നാലെ നവീന്റെ ഫോണ്‍ പരിശോധിച്ച പോലീസ് ഗോവിന്ദപുരിയിലെ ഒരു സ്ത്രീയുമായി ഇയാള്‍ക്ക് വിവാഹേതര ബന്ധമുണ്ടെന്നും തിരിച്ചറിഞ്ഞു. കൊലപാതകം നടന്ന ദിവസം ഈ യുവതിയുമായി നവീന്‍ നിരവധി തവണ ഫോണില്‍ സംസാരിച്ചിരുന്നുവെന്നും കണ്ടെത്തി. തുടര്‍ പരിശോധനയില്‍ നവീന്റെ ഇരുചക്ര വാഹനത്തില്‍ നിന്ന് 50,000 രൂപയും വാടക കൊലയാളിയുടെ ഫോണും പോലീസിന് ലഭിച്ചു. ഇതിനുപിന്നാലെയാണ് രണ്ട് വാടക കൊലയാളികളെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നാല് മാസങ്ങള്‍ക്ക് മുമ്പ് നവീന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് ഭാര്യ അറിഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് ഭാര്യയെ കൊലപ്പെടുത്താന്‍ നവീന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നും പോലീസ് പറഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....