1.64 കോടി രൂപയുടെ സാധനങ്ങളും കൊണ്ട് കടന്ന ട്രക്ക് ഡ്രൈവറും മൂന്ന് കൂട്ടാളികളും പിടിയില്‍. പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണിനു ലോജിസ്റ്റിക്‌സ് പിന്തുണ നല്‍കുന്ന ഒരു സ്ഥാപനത്തിലെ ട്രക്ക് ഡ്രൈവറായ ബദറുല്‍ ഹഖ് അഥവാ വാസി അജയ് ആണ് കര്‍ണാടക കോളാര്‍ പൊലീസിന്റെ പിടിയിലായത്. അസം സ്വദേശിയായ ഇയാള്‍ക്കൊപ്പം അഭിനന്ദ്, അബ്ദുല്‍ ഹുസൈന്‍, പ്രദീപ് എന്നിവരും പിടിയിലായി. അഭിനന്ദും അബ്ദുല്‍ ഹുസൈനും അസം സ്വദേശികളും പ്രദീപ് ബെംഗളൂരു സ്വദേശിയുമാണ്. ജോലി അന്വേഷിച്ചാണ് അസം സ്വദേശികള്‍ കര്‍ണാടകയിലെത്തിയത്. സാധനങ്ങള്‍ പങ്കുവെക്കാനായിരുന്നു അവരുടെ പദ്ധതി. എന്നാല്‍, അതിനു മുന്‍പ് പിടിക്കപ്പെട്ടു. തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സാധനങ്ങളൊക്കെ കണ്ടെടുത്തു എന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഒക്ടോബര്‍ 30നാണ് ട്രക്കും സാധനങ്ങളുമായി ഇവര്‍ കടന്നത്. തുടര്‍ന്ന് ലോജിസ്റ്റിക്‌സ് മാനേജര്‍ സുധാകറില്‍ നിന്ന് പരാതി ലഭിച്ച പൊലീസ് അന്വേഷണം ആരംഭിച്ചു. മൊബൈല്‍ ഫോണ്‍, കോസ്‌മെറ്റിക്‌സ്, ലാപ്‌ടോപ്പ് തുടങ്ങി 4027 സാധനങ്ങളാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. ഒക്ടോബര്‍ 30 പുലര്‍ച്ചെ 3.15ന് ബുഡിഗെരെയിലെ ആമസോണ്‍ കേന്ദ്രത്തില്‍ നിന്ന് പുറപ്പെട്ട ട്രക്കിന്റെ ലക്ഷ്യസ്ഥാനം അനുഗൊണ്ടനഹള്ളിയിലെ ആമസോണ്‍ കേന്ദ്രമായിരുന്നു. 15 കിലോമീറ്റര്‍ ദൂരം മാത്രമാണ് ഈ സ്ഥലങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത്. അഞ്ച് മണിയോടെ വാഹനം തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് ലോജിസ്റ്റിക്‌സ് കേന്ദ്രത്തിലെ ജോലിക്കാര്‍ മനസ്സിലാക്കി. തട്ടിക്കൊണ്ടുപോയവര്‍ വാഹനത്തിലെ ജിപിഎസ് ഓഫ് ചെയ്തതിനു പിന്നാലെ ഇവര്‍ വാഹനത്തിനായി തെരച്ചില്‍ നടത്തുകയും 145 കിലോമീറ്റര്‍ അകലെ നഗലപുരയില്‍ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സാധനങ്ങള്‍ കാണാനില്ലെന്ന് മനസ്സിലാക്കിയ അവര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....