News Beyond Headlines

24 Friday
April

ഹരിതയുടെ പേരില്‍ പരസ്പരം ഏറ്റുമുട്ടി ലീഗ് നേതാക്കള്‍; ചികിത്സ തേടി പി പി ഷൈജല്‍

കല്‍പ്പറ്റ: ഹരിത വിഷയത്തില്‍ വയനാട് ജില്ലാ മുസ്ലീംലീഗ് ഓഫീസില്‍ നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി. കയ്യാങ്കളിയില്‍ എം.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഷൈജലിന് മര്‍ദനമേറ്റതായാണ് ആരോപണം. സംഭവത്തെ തുടര്‍ന്ന് ഷൈജലിനെ മുസ്ലീംലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ ജില്ലാകമ്മിറ്റി സംസ്ഥാനകമ്മിറ്റിക്ക് ശുപാര്‍ശ ചെയ്തിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. ജില്ലാ ലീഗ് നേതൃത്വത്തിനെതിരെ ഏതാനും ദിവസങ്ങളായി ഉയരുന്ന ആരോപണത്തിന് പിന്നാലെയാണ് ലീഗ് ഓഫീസല്‍ നേതാക്കള്‍ തമ്മിലുള്ള വാക്പോര് കയ്യാങ്കളിയിലേക്കെത്തിയത്. മറ്റു നേതാക്കള്‍ ഇക്കാര്യം നിഷേധിക്കുന്നുണ്ടെങ്കിലും ഷൈജല്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹരിതവിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞതിന് പിന്നാലെ പലതരത്തിലും തന്നെ ജില്ലാ നേതൃത്വം ദ്രോഹിക്കുകയാണെന്നാണ് ഷൈജല്‍ പറയുന്നത്. ജില്ലാകമ്മിറ്റികളിലെ ചിലര്‍ക്കെതിരെ പുറത്തുവന്ന ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ചതാണ് തന്നെ ആക്രമിക്കുന്നതിലേക്ക് എത്തിച്ചുവെന്നും ഷൈജല്‍ പറയുന്നു. എന്നാല്‍ ഷൈജലിന്റെ ആരോപണം ലീഗ് നേതാക്കള്‍ അപ്പാടെ തള്ളുകയാണ്. മുട്ടില്‍ കോളേജില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ ചെയ്ത ചുവരെഴുത്തുകളും പോസ്റ്ററുകളും കരിയോയില്‍ ഒഴിച്ച് നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് എം.എസ്.എഫ്, യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കോളേജിലെത്തി സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിനിടയില്‍ സ്ഥലത്തെത്തിയ ഷൈജല്‍ വിഷയത്തില്‍ ഇടപെടുകയും യൂത്ത് ലീഗ് മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് സക്കീറുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. പിന്നാലെ കല്‍പ്പറ്റ ഓഫീസിലെത്തിയ ഷൈജല്‍ അപ്രതീക്ഷിതമായി സക്കീറിന്റെ മുഖത്തടിക്കുകയുമായിരുന്നുവെന്നും യഹ്യാഖാന്‍ തലക്കല്‍ അടക്കമുള്ള നേതാക്കള്‍ ആരോപിക്കുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മുസ്ലീംലീഗ് നിയോജകമണ്ഡലം കമ്മിറ്റി പി.പി. ഷൈജലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ ഐക്യകണ്‌ഠേന തീരുമാനമെടുത്തത്. നേതാക്കള്‍ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുകയാണ്. നേരത്തെ ഹരിത വിഷയവുമായി ബന്ധപ്പെട്ട് എം.എസ്.എഫില്‍ നിന്നും ഷൈജലിനെ സസ്‌പെന്റ് ചെയ്തിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....