ഷൂട്ടിനിടെ പ്രിയങ്ക ചോപ്ര തന്നെ ചവിട്ടിയെന്ന് നടന്‍ മാനവ് കൗള്‍. അതിനെതുടര്‍ന്ന് പ്രിയങ്ക കരയാന്‍ തുടങ്ങിയെന്നും ഒരുമണിക്കൂറോളം ഷൂട്ടിങ് നിര്‍ത്തിവെച്ചതായും മാനവ് പറഞ്ഞു. ബോളിവുഡ് ലൈഫിന് നല്‍കിയ അഭിമുഖത്തിലാണ് മാനവ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രകാശ് ഝാ സംവിധാനം ചെയ്ത ക്രൈം ഡ്രാമ ചിത്രമാണ് ജയ് ഗംഗാജല്‍. 2003 ലാണ് ചിത്രം പുറത്തിറങ്ങിയത്. പ്രിയങ്ക ചോപ്ര, മാനവ് കൗള്‍, രാഹുല്‍ ഭട്ട്, ക്വീന്‍ ഹരീഷ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. 'ഞാനും പ്രിയങ്കയും ഒരു ഫൈറ്റ് സീന്‍ ചെയ്യുകയായിരുന്നു. എഴുന്നേറ്റ് എന്നെ ചവിട്ടേണ്ടതായിരുന്നു സീന്‍. എന്നാല്‍ അവള്‍ അബദ്ധത്തില്‍ എന്റെ തൊണ്ടയിലാണ് ചവിട്ടിയത്. കുഴപ്പമില്ലായിരുന്നു. കാരണം ഒരു ആക്ഷന്‍ രംഗം ചെയ്യുമ്പോള്‍, എന്തെങ്കിലും തെറ്റ് സംഭവിക്കുമെന്നും പരിക്കേല്‍ക്കുമെന്നും നമുക്കറിയില്ലല്ലോ. ഉടനെ അവള്‍ കരയാന്‍ തുടങ്ങി. കുഴപ്പമില്ലെന്ന് പറഞ്ഞെങ്കിലും അവള്‍ക്കത് ഏറെ സങ്കടമായിരുന്നു. ഒരുമണിക്കൂറോളം ഷൂട്ട് നിര്‍ത്തിവെച്ചു' മാനവ് പറഞ്ഞു. പ്രിയങ്ക ചൊപ്രയുടെ പൊലീസ് വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു ജയ് ഗംഗാജല്‍. എസ് പി ആഭ മാഥുര്‍ എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. പൊലീസ് സേനയിലെ സ്ത്രീകളുടെ പ്രശ്നങ്ങളും അഴിമതിക്കെതിരായ പോരാട്ടവുമാണ് ചിത്രത്തില്‍ പറയുന്നത്. പ്രകാശ് ഝാ അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....