പാക് മോഡലിന്റെ പരസ്യ ചിത്രീകരണത്തില്‍ പാകിസ്താന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ. കര്‍ത്താര്‍പൂര്‍ ഗുരുദ്വാരയിലെ പവിത്രത കളങ്കപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ നടപടി. പാക് മോഡല്‍ ഗുരുദ്വാരയില്‍ നടത്തിയ പരസ്യ ചിത്രീകരണം വിവാദമായിരുന്നു. ശിരോവസ്ത്രം ധരിക്കാതെ മോഡല്‍ ഗുരുദ്വാരയില്‍ എത്തിയതാണ് പ്രതിഷേധത്തിന് കാരണം. സംഭവം ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള സിഖ് സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ചൂണ്ടിക്കാട്ടി. പാകിസ്താനിലെ ന്യൂനപക്ഷ സമുദായങ്ങളുടെ മതപരമായ ആരാധനാലയങ്ങളെ അപമാനിക്കുകയും അനാദരിക്കുകയും ചെയ്യുന്ന ഇത്തരം സംഭവങ്ങള്‍ ഈ സമുദായങ്ങളുടെ വിശ്വാസത്തോടുള്ള അനാദരവാണ് പ്രകടിപ്പിക്കുന്നത്. വിഷയത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ അന്വേഷണവും നടപടിയും എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങള്‍ക്കിടെ പരസ്യ ചിത്രത്തിന് ഫോട്ടോഷൂട്ട് നടത്തിയ മോഡലായ സൗലേഹ ക്ഷമാപണം നടത്തിയിരുന്നു. ഒപ്പം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് നടി വിവാദ ചിത്രങ്ങള്‍ നീക്കം ചെയ്യുകയുമുണ്ടായി.തിങ്കളാഴ്ചയാണ് ശിരോവസ്ത്രമില്ലാതെ ഗുരുദ്വാരയില്‍ വെച്ചുനടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ മോഡല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളും താരം ഏറ്റുവാങ്ങിയിരുന്നു. ശിരോമണി അകാലിദള്‍ വക്താവ് മഞ്ജീന്ദര്‍ സിംഗ് സിര്‍സയുള്‍പ്പടെ നിരവധി പേര്‍ മോഡലിനെതിരെ രംഗത്തുവന്നിരുന്നു. ഗുരുദ്വാരയില്‍ തല മറയ്ക്കുന്നത് നിര്‍ബന്ധമാണെന്നും, ആദരണീയമായ സ്ഥലത്തോടുള്ള ആദരവ് പ്രകടിപ്പിക്കലാണ് അതെന്നും മഞ്ജീന്ദര്‍ സിംഗ് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....