ഭിന്നശേഷിക്കാരെ വിവാഹം കഴിച്ച് പണം തട്ടിയ കേസില്‍ ഇന്‍ഡോര്‍ സ്വദേശികളായ യുവതികള്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവും 9.5 ലക്ഷം രൂപ പിഴയും വിധിച്ച് എറണാകുളം മജിസ്‌ട്രേറ്റ് കോടതി. മേഘ ഭാര്‍ഗവ, സഹോദരിയായ പ്രചി ശര്‍മ്മ ഭാര്‍ഗവ എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. ഭിന്നശേഷിക്കാരായവരെ വിവാഹം കഴിക്കുകയും ഇവരില്‍ നിന്ന് പണവും സ്വര്‍ണവും തട്ടി മുങ്ങുകയുമായിരുന്നു ഇവര്‍ തട്ടിയെടുത്ത സ്വര്‍ണവും പണവും പരാതിക്കാരന് തിരിച്ച് നല്‍കാനും കോടതി ഉത്തരവിട്ടു. മലയാളികളായ നാല് പേര്‍ ഉള്‍പ്പെടെ 11 പേരാണ് ഇവരുടെ തട്ടിപ്പിനിരയായത്. ഇതേ കേസില്‍ തന്നെ മറ്റ് രണ്ട് പ്രതികള്‍ ഉണ്ടായിരുന്നെങ്കിലും ഇവരെ തെളിവിന്റെ അഭാവത്തില്‍ വിട്ടയച്ചു. വൈറ്റിലയില്‍ താമസമാക്കിയ സംസാര ശേഷി പ്രശ്‌നമുളള വ്യക്തി നല്‍കിയ പരാതിയിലെടുത്ത കേസ് കോടതിയിലെത്തിയത്. മകന്‍ വിവാഹതട്ടിപ്പിനരയായെന്ന് അറിഞ്ഞ വിഷമത്തില്‍ പരാതിക്കാരന്റെ പിതാവ് ഹൃദയാഘാതം വന്ന് മരണപ്പെട്ടിരുന്നു. 2015 സെപ്റ്റംബറിലാണ് വൈറ്റില സ്വദേശിയെ മേഘ വിവാഹം ചെയ്തത്. മേഘയുടെ വീട്ടുകാരായിരുന്നു വിവാഹാലോചന നടത്തിയത്. വിവാഹം കഴിഞ്ഞ് രണ്ട് ദിവസം വൈറ്റിലയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ച ശേഷം 9.5 ലക്ഷം ആഭരണങ്ങളും വസ്ത്രങ്ങളുമായി ഇവര്‍ ഇന്‍ഡോറിലേക്ക് പോയി. തിരിച്ചു വരാഞ്ഞതോടെ നല്‍കിയ പരാതിയില്‍ പൊലാസ് അന്വേഷണം നടത്തി. യുവതികളുടെ സ്ഥിരം തട്ടിപ്പാണിതെന്ന് അന്വേഷണത്തില്‍ മനസ്സിലായി. സമ്പന്ന കുടുംബങ്ങളിലെ അംഗപരിമിതരായ യുവാക്കലെ ലക്ഷ്യം വെച്ചായിരുന്നു തട്ടിപ്പുകള്‍. നേരത്തെയും സമാനമായ കേസുകള്‍ ഇവര്‍ക്കെതിരെ വന്നിട്ടുണ്ട്. എന്നാല്‍ പലരും നാണക്കേട് ഭയന്ന് സംഭവം പുറത്തു പറഞ്ഞിരുന്നില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....