കത്രീന കൈഫ്-വിക്കി കൗശല്‍ വിവാഹ വാര്‍ത്തകള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാണ്. വിവാഹ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്നതിനായി ഒരു ഒടിടി കമ്പനി നൂറ് കോടി താരങ്ങള്‍ക്ക് ഓഫര്‍ ചെയ്തുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. അങ്ങനെയാണെങ്കില്‍ ഇവര്‍ മാത്രമായിരിക്കും വിവാഹ ചിത്രങ്ങള്‍ പകര്‍ത്തുക. നേരത്തെ ഒരു അന്താരാഷ്ട്ര മാഗസിന് അവകാശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഫോട്ടോ എടുക്കാനോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവക്കാനോ അനുമതി ഇല്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദമില്ല. വിവാഹത്തിന്റെ റീല്‍സോ വീഡിയോയോ ചെയ്യരുത്, തുടങ്ങിയ നിബന്ധനകളുണ്ട് വിവാഹത്തില്‍ പങ്കെടുക്കുന്നതിന്. കൂടാതെ ഒരു രഹസ്യ കോഡ് കൂടിയുണ്ട്. ഇതില്ലാത്തപക്ഷം വിവാഹത്തില്‍ പങ്കെടുക്കുന്നതിനുള്ള അനുമതി ഉണ്ടായിരിക്കില്ല. അതേസമയം, മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വിവാഹ ചടങ്ങുകള്‍ ഇന്ന് ആരംഭിച്ചു. കഴിഞ്ഞ ദിവസം തന്നെ വിക്കിയും കത്രീനയും രാജസ്ഥാനിലെത്തിയിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനായി മുംബൈ വിമാനത്താവളത്തിലെത്തിയ സെലിബ്രിറ്റികളുടെ ഫോട്ടോകളും പുറത്തു വരുന്നുണ്ട്. നേഹ ധുപിയയും ഭര്‍ത്താവ് അംഗദ് ബേദിയും മിനി മാത്തൂറും ഭര്‍ത്താവ് കബിര്‍ ഖാനും, രവീണ ടണ്ഠനുമുള്‍പ്പെടെയുള്ളവര്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയ ചിത്രങ്ങളാണ് പ്രചാരം നേടുന്നത്. വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ഒരു രഹസ്യ കോഡ് അതിഥികള്‍ക്ക് നല്‍കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ 120 പേര്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. വിവാഹത്തിനുള്ള അതിഥികള്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരും ആര്‍ടി പിസിആര്‍ പരിശോധന നടത്തിയവരും ആയിരിക്കണം. വിക്കി കൗശലും കത്രീന കൈഫും രാജസ്ഥാനിലേക്ക് പുറപ്പെടുന്നതിന്റെ ഫോട്ടോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇനി ഇരുവരുടെയും വിവാഹ ആഘോഷങ്ങളുടെ ഫോട്ടോകള്‍ക്കായാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കാത്തിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....