ബോളിവുഡ് താരങ്ങളായ വിക്കി കൗശലും കത്രീന കൈഫും വിവാഹിതരായി. ജയ്പൂരില്‍വച്ച് നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങള്‍ മാത്രമായിരുന്നു സന്നിഹിതരായത്. രാജസ്ഥാനിലെ ഫോര്‍ട്ട് ബര്‍വാരയിലെ സിക്‌സ് സെന്‍സസ് റിസോര്‍ട്ടില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. മെഹന്ദിക്കും സംഗീതത്തിനും ശേഷമായിരുന്നു വിവാഹച്ചടങ്ങ്. വിവാഹ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്നതിനായി ആമസോണ്‍ പ്രൈം നൂറ് കോടി താരങ്ങള്‍ക്ക് ഓഫര്‍ ചെയ്തുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്. സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനാവുന്ന കോഫി വിത്ത് കരണ്‍ എന്ന അഭിമുഖ പരിപാടിയില്‍ വിക്കി കൗശലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം കത്രീന പങ്കുവച്ചതോടെയാണ് ഇരുവര്‍ക്കുമിടയിലെ 'അടുപ്പം' സോഷ്യല്‍ മീഡിയയും പിന്നീട് മാധ്യമങ്ങളും ശ്രദ്ധിക്കുന്നത്. പിന്നീട് ഇരുവരും ഒന്നിച്ചുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലുമായിരുന്നു. ഷുജിത് സിര്‍കാര്‍ സംവിധാനം ചെയ്ത സര്‍ദാര്‍ ഉദ്ദം ആണ് വിക്കിയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്കുള്ള പ്രതികാരമായി മൈക്കിള്‍ ഒഡ്വയറെ ലണ്ടനില്‍ വച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ വിപ്ലവകാരിയാണ് സര്‍ദാര്‍ ഉദ്ധം സിങ്ങ്. ഇദ്ദേഹത്തിന്റെ ജീവിതകഥയാണ് സര്‍ദാര്‍ ഉദ്ദത്തില്‍ പറയുന്നത്. ടൈഗര്‍ 3, ഫോണ്‍ഭൂത് എന്നിവയാണ് കത്രീന കൈഫിന്റെ അണിയറയിലുള്ള ചിത്രങ്ങള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....