ബാഹുബലി' ചിത്രങ്ങളിലൂടെ താരമൂല്യം വന്‍തോതില്‍ ഉയര്‍ത്തിയ പ്രഭാസിന്റെ പ്രതിഫലത്തെകുറിച്ചുമുള്ള വാര്‍ത്തകളാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ക്കൊപ്പം എത്തുന്നത്. 'പ്രഭാസ് 21 'ല്‍ നായകനായി എത്തുന്ന പ്രഭാസിന് 100 കോടി രൂപ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിലാണ് പ്രഭാസ് പ്രതിഫലം കൂട്ടിയിരിക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് ബോളിവുഡ് തരാം ദീപിക പദുകോണ്‍ ആണ്. ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം നേടുന്ന അഭിനേത്രി എന്ന നിലയില്‍ ചിത്രത്തിനുവേണ്ടി കരാര്‍ ഒപ്പുവെക്കുന്ന സമയം, ദീപിക നിര്‍മ്മാതാക്കളോട് പ്രതിഫലമായി ചോദിച്ചത് 20 കോടി രൂപയായിരുന്നു. പ്രഭാസിന്റെ 21-ാമത് ചിത്രമായതുകൊണ്ട് നിലവില്‍ 'പ്രഭാസ് 21' എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. നാഗ് അശ്വിന്‍ സംവിധാനത്തില്‍ ദേശീയ പുരസ്‌ക്കാരത്തിനര്‍ഹമായ 'മഹാനടി' സിനിമയുടെ ടീം വീണ്ടും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ചിത്രത്തില്‍ ദീപിക കൂടാതെ ഇന്ത്യന്‍ സിനിമാ ഇതിഹാസം അമിതാഭ് ബച്ചനും പ്രധാന വേഷത്തില്‍ എത്തുന്നു. വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാര്‍ഷിക വേളയിലാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന വന്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രമെത്തുമെന്നും വിവരമുണ്ട്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഒരു സയന്‍സ് ഫിക്ഷന്‍ എന്റര്‍ടെയ്നറാണ്. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ഇത്. 2023 ഓടെയാകും ചിത്രം റിലീസ് ചെയ്യുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....