200 കോടിയുടെ തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറും നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും തമ്മില്‍ അടുത്ത ബന്ധമായിരുന്നെന്ന് ഇഡി കുറ്റപത്രം. ജാക്വിലിന് വലിയ തോതില്‍ സാമ്പത്തികമായി ചന്ദ്രശേഖര്‍ സഹായിച്ചിരുന്നു. വിലകൂടിയ സമ്മാനങ്ങള്‍ തുടരെ നടിക്ക് നല്‍കിയിരുന്നു. നടിയുടെ ബന്ധുക്കളെയും സാമ്പത്തികമായി സഹായിച്ചിരുന്നെന്നും ചന്ദ്രശേഖര്‍ ഇഡിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. ശേഖര്‍ രത്ന വേല പേരിലാണ് ജാക്വിലിനെ സുകേഷ് ചന്ദ്രശേഖര്‍ പരിചയപ്പെട്ടത്. ഇവരുടെ സൗഹൃദം വളരെ പെട്ടന്ന് വളര്‍ന്നു. ജാക്വിലിനുമായി ബന്ധം സ്ഥാപിക്കാന്‍ ഏത് വിധേനയും ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു സുകേഷ്. 2020 ഡിസംബര്‍ മുതല്‍ നടിയുമായെങ്ങനെയെങ്കിലുമൊന്ന് സംസാരിക്കാന്‍ സുകേഷ് ശ്രമം നടത്തുന്നുണ്ടായിരുന്നു. നിരവധി തവണ ഫോണ്‍ വിളിച്ചെങ്കിലും പരിചയമില്ലാത്തയാളായതിനാല്‍ നടി പ്രതികരിച്ചില്ല. ഒടുവില്‍ ജാക്വിലിന്റെ മേക്ക്അപ്പ് ആര്‍ട്ടിസ്റ്റ് വഴി നടിയുമായി സംസാരിക്കാന്‍ ഇയാള്‍ ശ്രമിച്ചു. ഒരിക്കല്‍ ജാക്വിലിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് ഒരു കോള്‍ വന്നു. ഇത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും ശേഖര്‍ രത്ന വേലന്‍ എന്നയാള്‍ വളരെ പ്രധാനപ്പെട്ടയാളാണെന്നും ജാക്വിലിന്‍ ഇദ്ദേഹത്തെ പരിചയപ്പെടേണ്ടതുണ്ടെന്നുമായിരുന്നു കോളില്‍ പറഞ്ഞത്. ഒടുവില്‍ ഏറെ നാളത്തെ ശ്രമത്തിനു ശേഷം ജാക്വിലിനുമായി സുകേഷ് സൗഹൃദം സ്ഥാപിച്ചു. സണ്‍ ടിവിയുടെ ഉടമയാണ് താനെന്നും മുന്‍ തമിഴ്നാട് മുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ കുടുംബാംഗമാണെന്നുമാണ് താനെന്നാണ് ജാക്വിലിനോട് ചന്ദ്രശേഖര്‍ പറഞ്ഞത്. ജാക്വിലിന്റെ വലിയ ഫാനാണെന്ന് ഇയാള്‍ നടിയോട് പറഞ്ഞു. തെന്നിന്ത്യന്‍ ഭാഷകളിലെ നിരവധി സിനിമകളുടെ ഭാഗമാവാമെന്നും നടിക്ക് ഇയാള്‍ വാഗ്ദാനം ചെയ്തു. സൗഹൃദം തുടങ്ങിയതോടെ വിലകൂടിയ സമ്മാനങ്ങളുടെ പെരുമഴയാണ് ജാക്വിലിനെ തേടിയെത്തിയതെന്നാണ് ഇഡിയോട് സുകേഷ് പറഞ്ഞത്. വമ്പന്‍ ബ്രാന്‍ഡുകളുടെ 15 ജോഡി കമ്മലുകള്‍, വളകള്‍, മോതിരങ്ങള്‍, വാച്ചുകള്‍ ലക്ഷ്വറി ബാഗുകള്‍ തുടങ്ങിയവ ജാക്വിലിന് നല്‍കിയെന്ന് സുകേഷ് ഇഡിയോട് പറഞ്ഞു. ഏഴ് കോടിയുടെ ആഭരണങ്ങള്‍ താന്‍ നല്‍കിയെന്ന് ഇദ്ദേഹം പറയുന്നു. ഒരു കുതിര, മിനി കൂപ്പര്‍ എന്നിവയും നല്‍കിയതായി ഇദ്ദേഹം മൊഴിനല്‍കി. ജാക്വിലിന്റെ ബന്ധുക്കളെയും വലിയ തോതില്‍ ഇയാള്‍ സഹായിച്ചു. ജാക്വിലിന്റെ അമ്മയ്ക്ക് പോര്‍ഷെ കാര്‍ സമ്മാനമായി നല്‍കി. അമേരിക്കയിലുള്ള അനിയത്തിക്ക് ആങണ ത5 ഉം സമ്മാനമായി നല്‍കി. ഓസ്ട്രേലിയയിലെ സഹോദരനും 50000 യുഎസ് ഡോളറിന്റെ സഹായം നല്‍കിയെന്നും ഇയാള്‍ പറയുന്നു. ഇഡി പറയുന്നത് പ്രകാരം ജാക്വിലിന്‍ വമ്പന്‍ ബ്രാന്‍ഡുകളുടെ ഷോറൂമുകളില്‍ പോവുകയും ഇഷ്ടപ്പെട്ടവയുടെ ലിസ്റ്റ് തയ്യാറാക്കുകയും ഈ ലിസ്റ്റ് സുകേഷ് ചന്ദ്രശേഖറിനയക്കുകയും ചെയ്തിരുന്നു. ഇത് നേരിട്ടോ സഹായികള്‍ മുഖേനയോ സുകേഷ് ജാക്വിലിന് എത്തിക്കുകയും ചെയ്തു. അതേസമയം മിനി കൂപ്പര്‍ ഉള്‍പ്പെടെ ലഭിച്ച നിരവധി സമ്മാനങ്ങള്‍ താന്‍ തിരികെ നല്‍കിയെന്നാണ് ജാക്വിലിന്‍ വ്യക്തമാക്കിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....