സര്‍ക്കാര്‍ ആനുകൂല്യത്തിനായി സ്വന്തം സഹോദരിയെ വിവാഹം ചെയ്ത് യുവാവ്. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണു സംഭവം. മുഖ്യമന്ത്രിയുടെ 'സാമൂഹിക് വിവാഹ യോജന പദ്ധതി'യുടെ ആനുകൂല്യം ലഭിക്കാന്‍ സാമൂഹ്യ ക്ഷേമവകുപ്പ് നടത്തിയ സമൂഹ വിവാഹത്തിലാണ് ഇരുവരും വിവാഹിതരായത്.ശനിയാഴ്ച തുണ്ഡ്ല ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസില്‍ വച്ചായിരുന്നു വിവാഹം. നവദമ്പതികള്‍ സഹോദരിയും സഹോദരനുമാണെന്നു നാട്ടുകാര്‍ തിരിച്ചറിഞ്ഞതോടെയാണു സംഭവം പുറത്തറിയുന്നത്. ഇവര്‍ക്കൊപ്പം മറ്റു 51 ദമ്പതികളും വിവാഹിതരായിരുന്നു. ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന് തുണ്ഡ്ല ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസര്‍ നരേഷ് കുമാര്‍ പറഞ്ഞു. 'സാമൂഹിക് വിവാഹ യോജന പദ്ധതി' പ്രകാരം, വിവാഹിതരാകുന്ന ഓരോ ദമ്പതികള്‍ക്കും 35,000 രൂപയുടെ ആനുകൂല്യം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. വധുവിന്റെ ബാങ്ക് അക്കൗണ്ടില്‍ 25,000 രൂപ നിക്ഷേപിക്കുകയും 10,000 രൂപയുടെ സമ്മാനങ്ങളുമാണു നല്‍കുന്നത്. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുന്നതിന് ഇതിന് മുന്‍പും പലരും വ്യാജ വിവാഹം നടത്തിയിട്ടുണ്ട്. 2018ല്‍ നടന്ന സമൂഹ വിവാഹത്തില്‍, മുന്‍പ് വിവാഹിതരായവര്‍ വീണ്ടും വിവാഹം ചെയ്തിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....