കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പരുക്കേറ്റു മരണത്തിനു കീഴടങ്ങിയ ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിനെ മന് കി ബാത്തില്‍ അനുസ്മരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് മാസത്തില്‍ ശൗര്യചക്ര പുരസ്കാരം സ്വീകരിച്ച ശേഷം സ്കൂള്‍ പ്രിന്‍സിപ്പലിന് വരുണ്‍ സിങ് അയച്ച കത്ത് പ്രധാനമന്ത്രി മന് കി ബാത്തില്‍ വായിച്ചു കേള്‍പ്പിച്ചു. ഉയരങ്ങളിലെത്തിയിട്ടും തന്റെ വേരുകള്‍ അദ്ദേഹം മറന്നിട്ടില്ലെന്നതു തന്റെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്നു മോദി പറഞ്ഞു. അദ്ദേഹം ആശുപത്രിയിലായിരുന്നപ്പോള്‍ ഹൃദയത്തെ സ്പര്‍ശിക്കുന്ന ഒരു കാര്യം ഞാന്‍ സമൂഹമാധ്യമത്തില്‍ കണ്ടു. 2021 ഓഗസ്റ്റിലാണ് അദ്ദേഹത്തിന് ശൗര്യചക്ര സമ്മാനിച്ചത്. അവാര്‍ഡിനു ശേഷം അദ്ദേഹം തന്റെ സ്കൂള്‍ പ്രിന്‍സിപ്പലിന് ഒരു കത്തെഴുതി. വിജയത്തിന്റെ നെറുകയിലായിരുന്നിട്ടും സ്വന്തം വേരുകള്‍ നനയ്ക്കാന്‍ അദ്ദേഹം മറന്നില്ലെന്നതാണു മനസ്സിലേക്ക് ആദ്യം വന്നത്- പ്രധാനമന്ത്രി പറഞ്ഞു. ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം സഞ്ചരിക്കവേ ഡിസംബര്‍ എട്ടിനാണ് തമിഴ്നാട്ടിലെ കൂനൂരില്‍വച്ച് ഹെലികോപ്റ്റര്‍ അപകടമുണ്ടായത്. പരുക്കേറ്റു ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് വരുണ്‍ സിങ് മരണത്തിനു കീഴടങ്ങിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....