News Beyond Headlines

12 Tuesday
May

ജഡ്ജിമാര്‍ തന്നെയാണ് ജഡ്ജിമാരെ നിയമിക്കുന്നത് എന്ന ധാരണ കെട്ടുകഥ മാത്രം-ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

അമരാവതി: ജഡ്ജിമാര്‍ തന്നെയാണ് ജഡ്ജിമാരെ നിയമിക്കുന്നത് എന്ന ധാരണ കെട്ടുകഥ മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. ജഡ്ജിനിയമനത്തില്‍ ജുഡീഷ്യറി ഒരു കക്ഷിമാത്രമാണെന്നും വിജയവാഡയിലെ ശ്രീ ലാവു വെങ്കടവര്‍ലു എന്‍ഡോവ്‌മെന്റ് പ്രഭാഷണത്തില്‍ ഇന്ത്യന്‍ ജുഡീഷ്യറിയുടെ ഭാവി വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സംസാരിക്കവേ ചീഫ് ജസ്റ്റിസ് പറഞ്ഞു. 'ജഡ്ജിമാരെ നിയമിക്കുന്നത് ജഡ്ജിമാര്‍ തന്നെയെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത് ഈയിടെയായി ഫാഷനായി മാറിയിരിക്കുകയാണ്. എന്നാലിത് പരക്കേ പ്രചരിക്കുന്ന ഒരു കെട്ടുകഥയാണ്'. കഴിഞ്ഞദിവസം ജോണ്‍ ബ്രിട്ടാസ് എം.പി. പാര്‍ലമെന്റില്‍ ഹൈക്കോടതി ആന്‍ഡ് സുപ്രീംകോടതി ജഡ്ജി ഭേദഗതി ബില്‍ അവതരിപ്പിച്ചുകൊണ്ട് ഇത്തരത്തില്‍ നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. നിയമമന്ത്രാലയം, സംസ്ഥാന സര്‍ക്കാര്‍, ഗവര്‍ണര്‍, ഹൈക്കോടതി കൊളീജിയം, രഹസ്യാന്വേഷണ വിഭാഗം, എക്സിക്യുട്ടീവ് ഇങ്ങനെ ഒട്ടേറെ പേര്‍ ചേര്‍ന്ന് കൈക്കൊള്ളുന്ന തീരുമാനമാണ് ജഡ്ജി നിയമനമെന്നും ജസ്റ്റിസ് രമണ കൂട്ടിച്ചേര്‍ത്തു. ജഡ്ജിമാര്‍ക്കുനേരെയുള്ള ശാരീരിക ആക്രമണങ്ങളും അടുത്തിടെയായി വര്‍ധിക്കുന്നുണ്ട്. ചിലര്‍ക്ക് അനുകൂലമായി വിധിപ്രഖ്യാപനം വന്നില്ലെങ്കില്‍ ജഡ്ജിമാര്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ആസൂത്രിതമായി പ്രചാരണങ്ങളും നടക്കുന്നു. ജഡ്ജിമാര്‍ക്ക് ധൈര്യപൂര്‍വം പ്രവര്‍ത്തിക്കാനുള്ള സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. നവമാധ്യങ്ങള്‍ക്ക് അനന്തസാധ്യതകളുണ്ട്. എന്നാല്‍, തെറ്റും ശരിയും സത്യവും അസത്യവും വേര്‍തിരിച്ചറിയാനുള്ള കഴിവ് അവയ്ക്കില്ല. അവയുടെ അടിസ്ഥാനത്തിലാകരുത് കേസുകള്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....