യുവസംരംഭക ഹൃദയാഘാതം മൂലം മരിച്ചു. വനിതകള്‍ക്കായുള്ള 'പന്‍ഖുരി' ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെയും 'ഗ്രാബ്ഹൗസ്' എന്ന സ്റ്റാര്‍ട്ട്അപ്പിന്റെയും സ്ഥാപക പന്‍ഖുരി ശ്രീവാസ്തവയാണു മരിച്ചത്. 32 വയസ്സായിരുന്നു. ഡിസംബര്‍ 24നാണ് ഇവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചതെന്ന് പന്‍ഖുരി കമ്പനി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ അറിയിച്ചു. ഗ്രാബ്ഹൗസ് എന്ന ഓണ്‍ലൈന്‍ ക്ലാസിഫൈഡുകള്‍ക്കു വേണ്ടിയുള്ള സ്ഥാപനത്തെ 2016ല്‍ ഈ മേഖലയിലെ വമ്പന്മാരായ ക്വിക്ക്ര്‍ ഏറ്റെടുത്തിരുന്നു. ഝാന്‍സിയില്‍ ജനിച്ച പന്‍ഖുരി, രാജീവ് ഗാന്ധി ടെക്‌നോളജിക്കല്‍ സര്‍വകലാശാലയില്‍നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ എന്‍ജിനീയറിങ് ബിരുദം നേടി. തുടക്കത്തില്‍ മുംബൈയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചു. ഒരു വര്‍ഷം മുന്‍പ് വിവാഹിതയായ ഇവര്‍ ഡിസംബര്‍ രണ്ടിന് വിവാഹ വാര്‍ഷികം ആഘോഷിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകളുടെ ഓണ്‍ലൈന്‍ കമ്യൂണിറ്റി പ്ലാറ്റ്‌ഫോമായ 'പന്‍ഖുരി'ക്ക് അമേരിക്കന്‍ സ്ഥാപനമായ സെക്വോയ ക്യാപിറ്റലിന്റെ പിന്തുണയുമുണ്ടായിരുന്നു. സെക്വോയ ക്യാപിറ്റല്‍ ഇന്ത്യ എംഡി ശൈലേന്ദ്ര സിങ് മരണത്തില്‍ അനുശോചിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....