ഹണി ട്രാപ്പ് കേസില്‍ 22കാരിയായ യുവതി അറസ്റ്റില്‍. 8 പേര്‍ക്കെതിരെ വ്യാജ ബലാത്സംഗ പരാതി നല്‍കിയ യുവതിയാണ് പൊലീസ് പിടിയിലായത്. കോളജ് വിദ്യാര്‍ത്ഥിനിയായ യുവതിയുടെ മാതാവും ഹണി ട്രാപ്പ് റാക്കറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരും റാക്കറ്റില്‍ ഉള്‍പ്പെട്ട മറ്റൊരാളും ഒളിവിലാണ്. ഇവര്‍ക്കായുള്ള തെരച്ചില്‍ നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ യുവതി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഒക്ടോബറില്‍ ഒരു സാമൂഹ്യപ്രവര്‍ത്തക യുവതിക്കെതിരെ പരാതിയുമായി സമീപിച്ചതാണ് കേസില്‍ വഴിത്തിരിവായത്. തന്റെ മകന്‍ താമസിക്കാനായി യുവതിയുടെ വീട് വാടകയ്ക്ക് എടുത്തിരുന്നു എന്നും വീട് ഒഴിഞ്ഞതിനു പിന്നാലെ കേസില്‍ കുടുക്കുമെന്ന് യുവതി മകനെ ഭീഷണിപ്പെടുത്തി എന്നുമായിരുന്നു പരാതി. ഫോണ്‍ വിളിച്ചായിരുന്നു ഭീഷണി. ആദ്യമൊക്കെ ഫോണ്‍ വിളിച്ച് സൗഹൃദം സ്ഥാപിച്ച യുവതി പിന്നാലെയാണ് ഭീഷണി തുടങ്ങിയത്. തന്നെ വിവാഹം കഴിക്കണമെന്നും അല്ലെങ്കില്‍ പണം നല്‍കണമെന്നും പറഞ്ഞ യുവതി അതിനു തയ്യാറായില്ലെങ്കില്‍ ബലാത്സംഗക്കേസ് നല്‍കുമെന്നും ഭീഷണിപ്പെടുത്തി. സാമൂഹ്യപ്രവര്‍ത്തകയുടെ പരാതിയിന്മേല്‍ യുവതി അറസ്റ്റിലായി. ചോദ്യം ചെയ്യലില്‍ കഴിഞ്ഞ 15 മാസത്തിനിടെ 8 വ്യാജ ബലാത്സംഗ കേസുകള്‍ നല്‍കിയതായി യുവതി മൊഴിനല്‍കി. ഇതില്‍ ചില കേസുകള്‍ റദ്ദാക്കിയെന്നും പൊലീസ് അറിയിച്ചു. മറ്റ് കേസുകളില്‍ അന്വേഷണം തുടരുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....