രണ്ടാമത് വിവാഹം കഴിച്ച ഭര്‍ത്താവിനൊപ്പം കഴിയാന്‍ ആദ്യ ഭാര്യയെ നിര്‍ബന്ധിക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. മുസ്ലിം വ്യക്തിനിയമം ബഹുഭാര്യത്വത്തിന് അനുവാദം നല്‍കുന്നുണ്ടെങ്കിലും ഇത്തരത്തില്‍ ഉത്തരവു നല്‍കാന്‍ കോടതിക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. കുടുംബകോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. രണ്ടാമത് വിവാഹം കഴിച്ച ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ വിസമ്മതിച്ച യുവതിയെ തിരികെ ഭര്‍തൃവീട്ടില്‍ അയക്കണമെന്ന കുടുംബ കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ജൂലായില്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുസ്ലിം വ്യക്തിനിയമം ബഹുഭാര്യത്വം അനുവദിക്കുന്നുണ്ടെങ്കിലും അതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. മറ്റൊരു സ്ത്രീക്കൊപ്പം രണ്ടാം ഭാര്യയായി കഴിയാന്‍ ഭാര്യയെ നിര്‍ബന്ധിക്കുന്നതിന് ഭര്‍ത്താവിന് അവകാശമില്ല എന്നും കോടതി പറഞ്ഞു. 2010ലാണ് ഹര്‍ജിക്കാരി വിവാഹിതയായത്. 2015ല്‍ ഇവര്‍ക്ക് കുഞ്ഞ് പിറന്നു. നഴ്‌സ് ആയിരുന്ന യുവതിയെ ഓസ്‌ട്രേലിയയിലേക്ക് കുടിയേറാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചു. ഇതിനിടെ ഭര്‍ത്താവ് വീണ്ടും വിവാഹിതനായി. ഇതേ തുടര്‍ന്ന് യുവതി കുഞ്ഞുമായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....