15 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്കു കോവിഡ് വാക്‌സീന്‍ വിതരണം ആരംഭിച്ച ആദ്യ ദിവസം 40 ലക്ഷത്തില്‍ അധികം കൗമാരക്കാര്‍ ആദ്യ ഡോസ് വാക്‌സീന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. മൂന്നാം തരംഗത്തിന്റെ സൂചനകള്‍ നല്‍കി ഇന്ത്യയിലെ ചില നഗരങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടാകുന്നതിനിടെ, രാജ്യത്ത് 15 മുതല്‍ 18 വയസ്സുവരെ പ്രായമുള്ള കൗമാരക്കാര്‍ക്കുള്ള വാക്‌സീന്‍ വിതരണം തിങ്കളാഴ്ചയാണു ആരംഭിച്ചത്. 'ഇന്ന്, രാജ്യത്തെ യുവ ജനതയെ കോവിഡില്‍നിന്നു സംരക്ഷിക്കാനുള്ള സുപ്രധാന നീക്കത്തിനാണു നമ്മള്‍ തുടക്കം കുറിച്ചിരിക്കുന്നത്. വാക്‌സീന്‍ സ്വീകരിച്ച, 15നും 18നും മധ്യേ പ്രായമുള്ള എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും അഭിവാദ്യങ്ങള്‍. അവരുടെ മാതാപിതാക്കള്‍ക്കും അഭിവാദ്യങ്ങള്‍. വരും ദിവസങ്ങളില്‍ വാക്‌സീന്‍ സ്വീകരിക്കാന്‍ കൂടുതല്‍ കൗമാരക്കാരോട് ആഹ്വാനം ചെയ്യുന്നു'- പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. സ്‌കൂളുകള്‍, ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണു വാക്‌സീന്‍ ഡ്രൈവ് നടപ്പാക്കിയത്. ഒട്ടേറെ സ്‌കൂളുകള്‍ വാക്‌സിനേഷന്‍ സെന്ററുകളായി. 2007നു മുന്‍പു ജനിച്ചവര്‍ക്കാണു വാക്‌സീന്‍ ഡ്രൈവില്‍ പങ്കെടുക്കാനുള്ള അര്‍ഹത. കൗമാരക്കാര്‍ക്കു കോവാക്‌സീന്‍ ഡോസുകള്‍ മാത്രം നല്‍കാനാണു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. 15-18 വരെ പ്രായമുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സീന്‍ വിതരണം ജനുവരി മൂന്നിനു തുടങ്ങുമെന്നു ഡിസംബര്‍ 25നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര പോരാളികള്‍, മുതിര്‍ന്ന പൗരന്‍മാര്‍ തുടങ്ങിയവര്‍ക്കുള്ള 3-ാം ഡോസ് വാക്‌സീന്‍ ജനുവരി 10 മുതല്‍ വിതരണം ചെയ്തു തുടങ്ങും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....