നോയിഡ: വിവാഹത്തിന് തടസമാകുമെന്ന് കരുതി 50കാരിയായ കാമുകിയുടെ മൂന്നുവയസുകാരിയായ കൊച്ചുമകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ഇരുവരുടെയും വിവാഹത്തിന് മൂന്നുവയസുകാരി തടസമാകുമെന്ന് വിശ്വസിച്ചാണ് 55കാരന്‍ ക്രൂരകൃത്യം നടത്തിയത്. 50കാരിയുടെ ഒത്താശയോടെയായിരുന്നു കൊലപാതകം. ഇവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിസംബര്‍ 25 മുതല്‍ കുട്ടിയെ കാണ്‍മാനില്ലായിരുന്നു. ഡിസംബര്‍ 28ന് കുട്ടിയുടെ മൃതദേഹം ഇലാഹബാസിന് സമീപം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍നിന്ന് കണ്ടെത്തുകയായിരുന്നു. കുട്ടി ലൈംഗികാക്രമണത്തിന് വിധേയമായി കൊല്ലപ്പെടുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് അന്വേഷണവും ആരംഭിച്ചു. കുട്ടിയുടെയും അമ്മയും അച്ഛനും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. പിതാവ് രണ്ടു വര്‍ഷം മുമ്പ് ജയിലിലാകുകയും ചെയ്തു. തുടര്‍ന്ന് പിതാവിന്റെ അമ്മക്കൊപ്പമായിരുന്നു കുട്ടിയുടെ താമസം. 'ഡിസംബര്‍ 24ന് പേരക്കുട്ടിയെ കാണാതായതായി 50കാരി ഡിസംബര്‍ 25ന് പ്രദേശിക പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തു. പിന്നീട് കുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തില്‍നിന്ന് കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗികാക്രമണത്തിന് ഇരയായാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്ന് തെളിഞ്ഞു. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ പ്ലൈവുഡ് തടികള്‍ക്കിടയില്‍ മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമിച്ചതായും തെളിവു നശിപ്പിക്കാന്‍ ശ്രമം നടന്നതായും സ്ഥിരീകരിച്ചു' -പൊലീസ് പറഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ മുത്തശ്ശിയെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെ 55കാരനുമായുള്ള അടുപ്പം വെളുപ്പെടുത്തിയതായും കുറ്റകൃത്യം സമ്മതിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. ബുലന്ദേശ്വര്‍ ജില്ലക്കാരനാണ് 55കാരന്‍. കാലങ്ങളായി നോയിഡയിലെ സെക്ടര്‍ 88ലായിരുന്നു ഇയാളുടെ താമസം. ക്രമിനല്‍ സ്വഭാവമുള്ളയാളാണ് ഇയാള്‍. വിവാഹത്തിന് തടസമാണെന്ന് കരുതി കാമുകിയുമായി ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്താന്‍ ഇയാള്‍ പദ്ധതിയിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച ഇയാളെ സെക്ടര്‍ 88ല്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കൊലപാതകം, ബലാത്സംഗം, പോക്‌സോ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....