രാജ്യത്ത് കഴിഞ്ഞ ആഴ്ച കൊവിഡ് കേസുകള്‍ 6 മടങ്ങ് വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. മൂന്ന് ഡസനോളം മ്യൂട്ടേഷനുകളുള്ളതും ഡെല്‍റ്റ വേരിയന്റിനേക്കാള്‍ വേഗത്തില്‍ പടരുന്നതുമായ ഒമിക്രോണ്‍ വേരിയന്റാണ് കേസുകളുടെ കുതിച്ചുചാട്ടത്തിന് കാരണം. ജനുവരി 9 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയില്‍ 6,38,872 കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. ഡിസംബര്‍ 27 നും ജനുവരി 2 നും ഇടയില്‍ രേഖപ്പെടുത്തിയ 1,02,330 കേസുകളില്‍ നിന്ന് ആറിരട്ടിയിലധികം വര്‍ധനവാണിത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടതും ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഡാഷ്ബോര്‍ഡില്‍ ലിസ്റ്റുചെയ്തിരിക്കുന്നതുമായ കണക്കുകള്‍ പ്രകാരം, ഡിസംബര്‍ 27 ന് 6,531 ആയിരുന്ന പ്രതിദിന കണക്ക് ജനുവരി 2 ന് 27,553 ആയി ഉയര്‍ന്നു. അതിനുശേഷം ആരംഭിച്ച ആഴ്ചയിലെ ആദ്യ ദിവസം (ജനുവരി 3), കേസുകള്‍ 33,750 ആയി ഉയര്‍ന്നു. ജനുവരി 9 ന് എണ്ണം 1.50 ലക്ഷം കവിഞ്ഞു (കൃത്യമായി പറഞ്ഞാല്‍ 1,59,632). അനുബന്ധ മരണങ്ങളും വര്‍ധിച്ചു. ജനുവരി 2 ന് അവസാനിച്ച ആഴ്ചയില്‍, കൊവിഡ് മൂലം ഇന്ത്യയില്‍ 495 പുതിയ മരണങ്ങള്‍ രേഖപ്പെടുത്തി. ഇത് ജനുവരി 3-9 കാലയളവില്‍ 761 ആയി ഉയര്‍ന്നു. ഈ രണ്ടാഴ്ചയിലെ മൊത്തം മരണങ്ങള്‍ 2,020 (ഡിസംബര്‍ 27-ജനുവരി 2), 1,868 (ജനുവരി 3-9 വരെ) ആണ്. കൊവിഡ്-19 ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളുടെ ലോകാരോഗ്യ സംഘടനയുടെ ഡാഷ്ബോര്‍ഡില്‍ അമേരിക്ക കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. എന്നിരുന്നാലും, കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....