നാദാപുരത്ത് മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്ക് ഉടമസ്ഥന്റെ സഹോദരനാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. സുഹൈല്‍ (22) എന്നയാളാണ് അറസ്റ്റിലായത്. മോഷ്ടാവില്‍ നിന്ന് എട്ട് ലക്ഷം രൂപയുടെ റോളക്സ് വാച്ചും പൊലീസ് പിടികൂടി. കല്ലാച്ചി സ്വദേശിയും തിരുവനന്തപുരം ആര്യനാട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവറുമായ പ്രവീണ്‍ രാജിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് മോഷണം പോയത്. കഴിഞ്ഞ തിങ്കളാഴ്ച വടകര കെഎസ്ആര്‍ടിസി സബ് സെന്ററില്‍ പാര്‍ക്ക് ചെയ്തതായിരുന്നു. സഹോദരന്റെ ബൈക്ക് കല്ലാച്ചിയില്‍ കണ്ട സഹോദരന് പ്രവീണ്‍ രാജിനെ ഫോണില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ബൈക്ക് മോഷണം പോയതാണെന്ന് മനസിലാവുന്നത്. സുഹൈലിനെ നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞുവച്ച് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. സ്റ്റേഷനില്‍ എത്തിച്ച പ്രതിയില്‍ നിന്ന് റോളക്സ് വാച്ച് കണ്ടെത്തി. നാദാപുരം സ്വദേശിയുടെതാണ് വാച്ച്. 10 ഡയമണ്ടുകള്‍ പതിച്ച 8 ലക്ഷം രൂപയുടെ വാച്ചാണ് കണ്ടെത്തിയത്. പാലക്കാട് ജില്ലാ ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി ബസില്‍ വടകര എത്തുകയും വടകര നിന്ന് ബൈക്ക് മോഷ്ടിച്ച് നാദാപുരത്തേക്ക് വരികയായിരുന്നു. നേരെത്തെ വടകര, വളയം, നാദാപുരം കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ പിടിച്ച് പറി, വീട് കയറി മോഷണം, കഞ്ചാവ് കേസുകളില്‍ പ്രതിയാണ് സുഹൈല്‍
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....