വന്‍കിട ഗുണ്ടകളെ വിളിച്ചുവരുത്തി ബന്ധം ഊട്ടിയുറപ്പിച്ചശേഷം ക്വട്ടേഷന്‍ ഫീല്‍ഡില്‍ പുതിയ ഗ്യാങ് ഉണ്ടാക്കാനുള്ള പദ്ധതിയാണ് വയനാട് പടിഞ്ഞാറത്തറയിലെ റിസോര്‍ട്ടില്‍ നടന്നതെന്നു പൊലീസ്. കുപ്രസിദ്ധരായ പല ഗുണ്ടകളെയും വിരുന്നിനു ക്ഷണിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍, കിര്‍മാണി മനോജ് ഒഴികെ പ്രമുഖരാരും വന്നില്ല. സ്വര്‍ണക്കടത്ത് കേസിലുള്‍പെട്ട ഗുണ്ടകളിലൊരാള്‍ വയനാട്ടിലുണ്ടായിരുന്നെങ്കിലും ഒറ്റ് മണത്തറിഞ്ഞതിനാല്‍ റിസോര്‍ട്ടിലേക്കെത്തിയില്ല. പകരം ഇയാളുടെ അംഗരക്ഷകരെയാണ് അയച്ചത്. പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചവരില്‍ ചിലര്‍ക്കൊക്കെ ക്രിമിനല്‍ ബന്ധമുണ്ടെന്നും വിവരമുണ്ട്. വിവിധ ജില്ലകളിലായി പരസ്പരം അറിയാതെ ചിതറിക്കിടക്കുന്ന ഗുണ്ടകളെ ഒന്നിച്ചുചേര്‍ത്ത് വന്‍ ഗ്യാങ് ഉണ്ടാക്കി ഭാവിയില്‍ ക്വട്ടേഷന്‍ ഫീല്‍ഡില്‍ വന്‍ തുക പറഞ്ഞ് ഡീല്‍ ഉറപ്പിക്കാനുള്ള പദ്ധതി തയാറാക്കലാണ് റിസോര്‍ട്ടില്‍ നടന്നത്. ലഹരി പാര്‍ട്ടിയിലേക്കെത്തിച്ച കഞ്ചാവിന്റെയും ഹഷീഷിന്റെയും പണത്തിന്റെയും ഉറവിടവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളുടെ ഫോണ്‍ വിവരങ്ങളും റിസോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നു. ഗുണ്ടകളെ സല്‍ക്കരിക്കാനായി ബുഫെ ഡിന്നറും ഡിജെ പാര്‍ട്ടിയും കമ്പളക്കാട് മുഹ്‌സിന്‍ ഒരുക്കി. ഗോവയില്‍നിന്ന് ലഹരിമരുന്നും എത്തിച്ചുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അതിഥികള്‍ക്കു കരുതിവച്ച ലഹരിക്കു പുറമെ, റിസോര്‍ട്ടിലേക്കു സ്വന്തം നിലയില്‍ ലഹരിയെത്തിച്ചവരും ഉണ്ടായിരുന്നു. ലക്ഷക്കണക്കിനു രൂപയാണ് ആഘോഷച്ചടങ്ങിനു മുടക്കിയത്. വര്‍ഷങ്ങളായി വയനാട്ടില്‍ ഇത്തരം ലഹരി പാര്‍ട്ടി നടക്കുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. എറണാകുളത്ത് മോഡലുകള്‍ കാറപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിനിടെ, ഒന്നരവര്‍ഷം മുന്‍പ് വയനാട്ടില്‍ നടന്ന ഒരു ലഹരി പാര്‍ട്ടിയുടെ വിഡിയോ പൊലീസിനു കിട്ടിയിരുന്നു. ചില റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ വയനാടിന്റെ ടൂറിസം മേഖലയിലാകെ ചീത്തപ്പേരുണ്ടാക്കുമെന്ന ആശങ്കയിലാണു സംരംഭകര്‍. ലഹരി ഉപയോഗത്തോടൊപ്പം അനാശ്യാസ പ്രവര്‍ത്തനങ്ങളും വന്യമൃഗവേട്ടയും നടക്കുന്നതായി ആരോപണമുണ്ട്. ഇതിനെല്ലാം സഹായത്തിനായി ക്വട്ടേഷന്‍ സംഘങ്ങളും പ്രവര്‍ത്തിക്കുന്നു. രണ്ടുമാസം മുന്‍പ് വെള്ളമുണ്ടയിലെ പെട്രോള്‍ പമ്പിലെത്തിയ ക്വട്ടേഷന്‍ സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചു ലഹരി വില്‍പന നടത്തിയവരെ അടുത്തിടെ എക്‌സൈസും പിടികൂടി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....