News Beyond Headlines

26 Sunday
April

ഭര്‍ത്താവിനെ സഹപ്രവര്‍ത്തകന്‍ ഉപദ്രവിച്ചു; ഭീഷണി, ഇടപെട്ട് പാര്‍ട്ടിയും: പരാതി

ഭര്‍ത്താവിനു സഹപ്രവര്‍ത്തകനില്‍ നിന്നുണ്ടായ അതിക്രമത്തില്‍ പൊലീസ് അന്വേഷണവും വകുപ്പുതല നടപടിയും വൈകുന്നതായി കാണിച്ചു മുഖ്യമന്ത്രിക്ക് തൃശൂര്‍ സ്വദേശിനിയുടെ പരാതി. പാലക്കാട് മുക്കാലിയിലെ സര്‍ക്കാര്‍ സ്‌കൂള്‍ ജീവനക്കാരനെ രക്ഷിക്കാന്‍ ഇടത് യൂണിയന്‍ നേതാക്കള്‍ നേരിട്ട് ഇടപെട്ടതായും ആക്ഷേപമുണ്ട്. ഭര്‍ത്താവിന്റെ ജോലി കളയുമെന്നറിയിച്ചു ഭീഷണിപ്പെടുത്തി പരാതിയില്ലെന്ന് സൂപ്രണ്ട് എഴുതി വാങ്ങി. സിപിഎമ്മുകാരിയായ തന്നെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ ശ്രമിക്കുന്നതായും പേടി കാരണം ഭര്‍ത്താവ് അവധിയെടുത്ത് ഹോസ്റ്റല്‍ ഒഴിഞ്ഞു കുടുംബത്തോടൊപ്പം നാട്ടിലേക്കു മടങ്ങിയെന്നും പരാതിയിലുണ്ട്. ഭര്‍ത്താവ് കൂടെയില്ലെന്നു മനസിലാക്കിയ ദിവസമായിരുന്നു ഹോസ്റ്റലില്‍ കയറിയുള്ള അതിക്രമം. പരാതി അഗളി പൊലീസ് കാര്യമായെടുത്തില്ല. പലപ്പോഴായി അതിക്രമം നടത്തിയ ആളെ സംരക്ഷിക്കാനാണു ശ്രമമുണ്ടായത്. വ്യാജ പരാതി നല്‍കി ഭര്‍ത്താവിന്റെ ജോലി കളയുമെന്ന് സൂപ്രണ്ട് ഉള്‍പ്പെടെ ഭീഷണിപ്പെടുത്തി. തുടര്‍ നടപടിക്കില്ലെന്നു നിര്‍ബന്ധപൂര്‍വം എഴുതി വാങ്ങി. ആക്രമിച്ച ജീവനക്കാരനെ സംരക്ഷിക്കാന്‍ ഇടത് യൂണിയന്‍ നേതാക്കള്‍ ഇടപെട്ടു. നാട്ടിലുള്‍പ്പെടെ അറിയിച്ചു പാര്‍ട്ടിയില്‍ വിലക്കേര്‍പ്പെടുത്തുന്ന അവസ്ഥയെത്തി. ഭീഷണി കണക്കിലെടുത്തു യുവതിയുടെ ഭര്‍ത്താവ് അനിശ്ചിതകാല അവധിയിലാണ്. കുടുംബവുമൊത്തുള്ള അട്ടപ്പാടിയിലെ താമസവും ഒഴിവാക്കി. ഹോസ്റ്റലിലെ പരസ്യ മദ്യപാനവും ലഹരിമരുന്ന് ഉപയോഗവും ഭര്‍ത്താവ് ചോദ്യം ചെയ്തതാണു വൈരാഗ്യത്തിനും ആക്രമണത്തിലേക്കും നയിച്ചതെന്നാണു യുവതി പറയുന്നത്. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്നാണ് സ്‌കൂള്‍ അധികൃതരുടെ നിലപാട്. അന്വേഷണം അട്ടിമറിക്കാന്‍ ഇടപെട്ടിട്ടില്ലെന്ന് യൂണിയന്‍ നേതൃത്യവും വ്യക്തമാക്കി. പരാതിയില്‍ കൃത്യമായ അന്വേഷണം നടക്കുന്നതായി അഗളി പൊലീസും അറിയിച്ചു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....