രോഹിത് വെമുലയുടെ ഓര്‍മകള്‍ക്ക് ഇന്ന് ആറ് വയസ്. ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷകവിദ്യാത്ഥിയായിരുന്ന രോഹിത് വെമുല 2016 ജനുവരി 17നാണ് സ്വയം ജീവനൊടുക്കിയത്.സര്‍വകലാശാലയില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോന്നിരുന്ന ദളിത് വിവേചനത്തിനെതിരായ പ്രതിഷേധം കൂടിയായിരുന്നു ആ ആത്മഹത്യ. ഈ ലോകത്ത് ജനിച്ചതാണ് ഞാന്‍ ചെയ്ത കുറ്റം ...കാള്‍ സാഗനെപ്പോലെ ലോകമറിയുന്ന ശാസ്ത്രഎഴുത്തുകാരനാകാന്‍ ആഗ്രഹിച്ച രോഹിത് വെമുല ജീവിതം അവസാനിപ്പിക്കു മുന്‍പ് എഴുതിയ വരികള്‍ ...ഉന്നതവിദ്യാഭ്യാസരംഗത്ത് കൊടികുത്തിവാഴുന്ന ജാതീയ വേര്‍തിരിവുകള്‍ക്കെതിരായ പോരാട്ടത്തിനൊടുവില്‍ ജീവിതത്തില്‍ നിന്നും ഒരിറങ്ങിപ്പോക്ക് .ദളിതര്‍ക്കെതിരായ വിവേചനങ്ങള്‍ക്കെതിരായ ഏറ്റവും വലിയ പ്രതിഷേധം കൂടിയായിരുന്നു രോഹിതിന്റെ ആത്മഹത്യ. കടത്തിണ്ണയില്‍ കിടന്നുറങ്ങിയും പഠനവും ജോലിയും ഒപ്പത്തിനൊപ്പം മുന്നോട്ട് കൊണ്ടുപോയും പ്രതിസന്ധികളെ അതിജീവിച്ച് രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസസ്ഥാപനത്തിലെ ഗവേഷകവിദ്യാര്‍ത്ഥിയായി . എന്നാല്‍ സര്‍വകലാശാലയില്‍ നേരിടേണ്ടി വന്ന അവഗണയ്ക്കും വിവേചനത്തിനും എതിരെ പ്രതിഷേധിച്ച രോഹിത് വെമുല അധികൃതരുടെ കണ്ണിലെ കരടായി മാറി .തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ ഫലം കണ്ടില്ല . മുന്നോട്ട് വഴികളില്ലാതായെന്ന് തോന്നിയപ്പോള്‍ ഒരു വലിയ പോരാട്ടത്തിനുള്ള വെളിച്ചമായി സ്വയം മാറുകയായിരുന്നു രോഹിത് വെമുല. രോഹിത് വെമുലയുടെ മരണത്തെത്തുടര്‍ന്ന് രാജ്യത്തെ കലാലയങ്ങളിലും തെരുവുകളിലും പ്രതിഷേധങ്ങളുടെ വേലിയേറ്റങ്ങള്‍ ഉണ്ടായി. ദളിത് രാഷ്ട്രീയം ഒരിക്കല്‍ കൂടി രാജ്യമെങ്ങും ചര്‍ച്ചചെയ്യപ്പെട്ടു . ശാസ്ത്രത്തേയും നക്ഷത്രങ്ങളേയും പ്രകൃതിയേയും ഒരുപോലെ സ്നേഹിച്ച ചെറുപ്പക്കാരന്‍ ...ആദ്യമായെഴുതുന്ന അവസാനത്തെ കത്തെന്ന് സ്വന്തം ആത്മഹത്യാക്കുറിപ്പിനെ വിശേഷിപ്പിച്ചാണ് വെമുല ജീവിതത്തോട് വിട പറഞ്ഞുപോയത് . സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജാതീയ വേര്‍തിരിവുകളെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുകയാണ് വെമുലയുടെ ഓരോ ഓര്‍മദിനവും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....