News Beyond Headlines

27 Monday
April

ബോംബ് ഭീഷണി; അല്‍ഖ്വയ്ദ സംഘടനയുടെ അവകാശവാദം വ്യാജമെന്ന് ഡല്‍ഹി പൊലീസ്

ഘാസിപൂര്‍ മാണ്ഡി ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനയുടെ അവകാശവാദങ്ങള്‍ വ്യാജമാണെന്ന് ഡല്‍ഹി പൊലീസ്. ഭീകരാക്രമണ ശ്രമത്തിന് പിന്നില്‍ അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് സംഘമാണോ ഉത്തരവാദിയെന്ന് അന്വേഷിച്ച് വരികയാണെന്ന് ഭീകരവിരുദ്ധ സ്‌ക്വാഡിലെ പ്രത്യേക സെല്ലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് ഗാസിപൂര്‍ പൂ മാര്‍ക്കറ്റില്‍ നിന്ന് ഒരു ബാഗ് നിറയെ സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തത്. സ്ഫോടനത്തിനായി ആര്‍ഡിഎക്സിന്റെയും അമോണിയ നൈട്രേറ്റിന്റെയും മിശ്രിതമാണെന്ന് ഉപയോഗിച്ചിരിക്കുന്നതെന്ന് എന്‍എസ്ജി സ്ഥിരീകരിച്ചു. ഈ ശ്രമത്തിന് ഉത്തരവാദികളായ തീവ്രവാദ സംഘടനയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഫോടകവസ്തുക്കള്‍ ലഭിച്ചതിന് ശേഷം മാര്‍ക്കറ്റ് മുഴുവന്‍ ഒഴിപ്പിക്കുകയും ദേശീയ സുരക്ഷാ ഗാര്‍ഡ് (എന്‍എസ്ജി) ഐഇഡി നിര്‍വീര്യമാക്കുകയും ചെയ്തിരുന്നു. ''സോഷ്യല്‍ മീഡിയ നിരീക്ഷണത്തിനിടെ, ആക്രമണശ്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദിന്റെ ഒരു കത്ത് ഞങ്ങള്‍ക്ക് ലഭിച്ചു. ഈ ഗ്രൂപ്പ് താരതമ്യേന ഒരു പുതിയ സംഘടനയാണ്. കുറിപ്പിന്റെ ആധികാരിക ഉറവിടം ഞങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല,'' മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. 'ചില സാങ്കേതിക തകരാര്‍ മൂലമാണ് ഉപകരണം പൊട്ടിത്തെറിക്കാത്തതെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കത്തില്‍ പറയുന്നു. എന്നാല്‍ അടുത്ത തവണയും ഇത് സംഭവിക്കുമെന്ന് ഇതിനര്‍ത്ഥമില്ല..' കത്തില്‍ പറയുന്നു. ഇത് അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ശ്രമമാണ് ഇതെന്ന് പൊലീസ് പറയുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....