ന്യൂഡല്‍ഹി: ലക്ഷക്കണക്കിന് യാത്രക്കാരെ ആദരവോടെ സ്വാഗതം ചെയ്ത് ആകാശ യാത്രയൊരുക്കിയ എയര്‍ ഇന്ത്യ 'മഹാരാജാവ്' ഈയാഴ്ച അവസാനത്തോടെ ടാറ്റ ഗ്രൂപ്പിന് സ്വന്തമാകും. കൊടും നഷ്ടത്തില്‍ പറന്നുകൊണ്ടിരുന്ന എയര്‍ ഇന്ത്യയെ ഒരു വിധത്തിലും രക്ഷിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ മത്സര ടെന്‍ഡറിലൂടെ കമ്പനിയെ വില്‍പനക്കുവെച്ചത്. 18,000 കോടി മുടക്കിയ ടാറ്റ അതില്‍ ഒന്നാമതെത്തി. കഴിഞ്ഞ ഒക്‌ടോബര്‍ എട്ടിന് പൊട്ടിച്ച ടെന്‍ഡറില്‍ രണ്ടാമതെത്തിയത് 15,100 കോടി മുടക്കാന്‍ സന്നദ്ധത അറിയിച്ച സ്‌പൈസ് ജെറ്റ് പ്രമോട്ടര്‍ അജയ് സിങ്ങി!!െന്റ നേതൃത്വത്തിലുള്ള കണ്‍സോര്‍ട്യമായിരുന്നു. ടെന്‍ഡറില്‍ പങ്കെടുക്കാന്‍ 12,906 കോടി രൂപ കെട്ടിവെക്കണമെന്നും ഉപാധിയുണ്ടായിരുന്നു. ടലാസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ടാറ്റയുടെ ഉപ കമ്പനിയാണ് ടെര്‍ഡറില്‍ പങ്കെടുത്ത് വിജയിച്ചത്. ഇതേ തുടര്‍ന്ന് 2020 ഒക്‌ടോബര്‍ 11ന് എയര്‍ ഇന്ത്യയെ കൈമാറാന്‍ തയാറാണെന്നറിയിച്ച് കേന്ദ്രം ടാറ്റക്ക് കത്തു നല്‍കി. 25ന് ഓഹരി കൈമാറ്റ ഉടമ്പടിയില്‍ ഇരുപക്ഷവും ഒപ്പുവെച്ചു. കരാറി!െന്റ ഭാഗമായി എയര്‍ ഇന്ത്യ എക്‌സ്പ്രസും ടാറ്റക്ക് ലഭിക്കും. കൂടാതെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് വിഭാഗമായ എയര്‍ ഇന്ത്യ സാറ്റ്‌സ് കമ്പനിയില്‍ 50 ശതമാനം ഓഹരിവിഹിതവും. എയര്‍ ഇന്ത്യയും വരുന്നതോടെ ടാറ്റക്ക് കീഴില്‍ മൂന്ന് വിമാനക്കമ്പനികളാകും. എയര്‍ ഏഷ്യ ഇന്ത്യ, വിസ്താര എന്നിവയില്‍ ഭൂരിപക്ഷ ഓഹരി ഉടമയാണ് ടാറ്റ. മലേഷ്യ എയര്‍ലൈന്‍സ്, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് എന്നിവയുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ഇവ. 2003-04നു ശേഷം കേന്ദ്രം നടത്തിയ ആദ്യ പൊതുമേഖലാ കമ്പനി വിറ്റഴിക്കലുമായിരുന്നു എയര്‍ ഇന്ത്യയിലൂടെ നടന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....