ഇന്ത്യയിലെ ആദ്യത്തെ മുഴുവന്‍ സമയ ധനകാര്യമന്ത്രിയാണ് നിര്‍മലാ സീതാരാമന്‍. തുടര്‍ച്ചയായ നാലാം ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്ന നിര്‍മല സീതാരാമന്‍, ഇന്ദിരാഗാന്ധിക്കുശേഷം പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ച രണ്ടാമത്തെ വനിത കൂടിയാണ്. ജെ.എന്‍.യുവില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ എം.ഫില്‍ ബിരുദം കരസ്ഥമാക്കിയിട്ടുള്ള നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തിലും ബജറ്റിലും ഇത്തവണ എന്തൊക്കെ അത്ഭുതങ്ങളാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യം. 2019-ലെ തന്റെ ആദ്യ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് ബ്രീഫ്കേസിന് പകരം ഉപയോഗിച്ചത് ചുവന്ന ഒരു തുണിപ്പൊതിയാണ്. രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച അത് പക്ഷേ വെറുമൊരു തുണിപ്പൊതിയായിരുന്നില്ല. വ്യാപാരികള്‍ പണ്ട് കാലം മുതല്‍ ഉപയോഗിച്ചിരുന്ന കണക്കെഴുത്തു പുസ്തകമാണ്. ഇതിന് ഹിന്ദിയില്‍ 'ബഹി ഖാത' എന്നാണ് പറയുക. ബഹി ഖാത തെരഞ്ഞെടുക്കാനുള്ള തീരുമാനം ബ്രീഫ്‌കേസ് കൊണ്ടുപോകുന്ന കൊളോനിയല്‍ സമ്പ്രദായം ഉപേക്ഷിക്കാനുള്ള നീക്കമായി കണക്കാക്കപ്പെട്ടു. തൊട്ടടുത്ത വര്‍ഷവും നിര്‍മല ബഹി ഖാത തന്നെയാണ് ഉപയോഗിച്ചത്. 2019ലും 2020ലും ബജറ്റ് ബ്രീഫ്കേസിന് പകരം 'ബഹി ഖാത' എന്ന ചുവന്ന തുണിപ്പൊതി ഉപയോഗിച്ച ധനമന്ത്രി നിര്‍മല സീതാരാമന്‍, കഴിഞ്ഞ വര്‍ഷം ചരിത്രത്തില്‍ ആദ്യമായി കടലാസ് രഹിത ബജറ്റും അവതരിപ്പിച്ചു. കടലാസ് രഹിത ബജറ്റ് അവതരിപ്പിപ്പോള്‍ ബഹി ഖാത ഒരു ടാബ്ലെറ്റിന് വഴിമാറി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....