ഫെബ്രുവരി മാസത്തില്‍ നടത്താനിരുന്ന വിവിധ സര്‍വീസുകള്‍ നിര്‍ത്തലാക്കി വിസ്താര. ചില സര്‍വീസുകള്‍ പുനഃക്രമീകരിക്കുകയും ചെയ്തു. യാത്രക്കാരുടെ കുറവാണ് നടപടിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. നടപടിയില്‍ പ്രതിഷേധിച്ച് നിരവധി യാത്രക്കാരാണ് രംഗത്തെത്തിയിരിക്കുന്നത്. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനെന്ന് പരിചയപ്പെടുന്ന ശിബാശിഷ് പൃഷ്ടിയെന്ന വ്യക്തിയുടെ ട്വിറ്ററില്‍ നിന്ന് വന്ന ട്വീറ്റ് ഇങ്ങനെ : 'പ്രിയപ്പെട്ട വിസ്താര, ഫെബ്രുവരി 5 ന് ഡല്‍ഹിയില്‍ നിന്ന് ഭുവനേശ്വരിലേക്കുള്ള സര്‍വീസ് നിങ്ങള്‍ റദ്ദാക്കി. നിങ്ങളുടെ കസ്റ്റമര്‍ സര്‍വീസ് തട്ടിപ്പ് ആണെന്ന് കരുതുന്നു. കാരണം കഴിഞ്ഞ 48 മണിക്കൂറായി ലൈന്‍ തിരക്കിലാണ്. എത്രയും പെട്ടെന്ന് ടിക്കറ്റ് തുക പൂര്‍ണമായും തിരികെ നല്‍കണം'. കൊവിഡ് മൂന്നാം തരംഗം പൊട്ടിപ്പുറപ്പെട്ടതോടെ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായതെന്നും വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നിയന്ത്രണണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും വിസ്താര വാക്താവ് പറയുന്നു. യാത്രക്കാര്‍ക്ക് വേണ്ടി പരമാവധി സര്‍വീസുകള്‍ നടത്താന്‍ ശ്രമിക്കുമെന്ന് വിസ്താര അധികൃതര്‍ വ്യക്തമാക്കി. ഇതിന് പുറമെ മാര്‍ച്ച് 31 വരെയുള്ള യാത്രാ ബുക്കിംഗില്‍ ഒരു തവണ റീഷെഡ്യൂള്‍ ചെയ്താല്‍ ഇനി പണം നല്‍കേണ്ടെന്നും വിസ്താര വ്യക്തമാക്കി. ഒന്നില്‍ കൂടുതല്‍ തവണ റീഷെഡ്യൂള്‍ ചെയ്താല്‍ മാത്രമേ അധിക തുക നല്‍കേണ്ടതുള്ളു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....