സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തി പുതിയ പ്രതിരോധരീതി തീരുമാനിക്കാന്‍ കോവിഡ് അവലോകന യോഗം ഇന്ന് ചേരും. രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സ്‌കൂളുകളില്‍ അധ്യയനം പുനരാരംഭിക്കണോ എന്നും ഞായാറാഴ്ച ആരാധനാലയങ്ങള്‍ക്ക് ഇളവ് നല്‍കണമോ എന്നും തീരുമാനിക്കും. ആശുപത്രികളില്‍ കിടക്കുന്ന രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളുടെ കാറ്റഗറികളും പുതുക്കും. രാവിലെ 11നാണ് അവലോകന യോഗം ചേരുക. സംസ്ഥാനത്തെ കോവിഡ് വ്യാപനം കുറയുമ്പോഴും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം നോക്കിയാണ് ഇളവുകള്‍ തീരുമാനിക്കുക. വരുന്ന ഞായാറാഴ്ച ലോക്ഡൗണ്‍ ആണെന്ന് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഞായാറാഴ്ച ആരാധനാലയങ്ങള്‍ക്ക് ഇളവ് വേണമെന്ന് വിവിധ ക്രൈസ്തവ സഭാ നേതൃത്വങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എടുക്കുന്ന തീരുമാനമാണ് നിര്‍ണായകം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടാഴ്ചത്തേക്ക് സ്‌കൂളുകള്‍ അടച്ചിടാനാണ് തീരുമാനിച്ചിരുന്നത്. തിങ്കളാഴ്ച മുതല്‍ ഹൈസ്‌കൂള്‍ ക്ലാസുകള്‍ പൂര്‍ണമായി പുനരാരംഭിക്കുമോ എന്ന് ഇന്ന് തീരുമാനമുണ്ടാകും. ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. നിലവില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളാണ് കടുത്ത നിയന്ത്രണമുള്ള സി കാറ്റഗറിയിലുള്ളത്. ഇതില്‍ ഏതിലെങ്കിലും മാറ്റം വരുമോ എന്നും മറ്റ് ഏതെങ്കിലും ജില്ലകളില്‍ കടുത്ത നിയന്ത്രണ വരുമോ എന്നും ഇന്ന് വ്യക്തമാകും. യുഎഇയിലുള്ള മുഖ്യമന്ത്രി അവിടെ നിന്നാകും ഓണ്‍ൈലൈന്‍ യോഗത്തില്‍ പങ്കെടുക്കുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....