News Beyond Headlines

21 Sunday
June

കണ്ണൂര്‍ ബോംബ് സ്ഫോടനം; പ്രധാന പ്രതി ഒളിവില്‍

കണ്ണൂര്‍ തോട്ടടയില്‍ ബോംബ് സ്ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസിലെ പ്രധാന പ്രതി മിഥുന്‍ ഒളിവില്‍. മിഥുന്‍ സംസ്ഥാനം വിട്ടതായാണ് സൂചന. പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തിയിട്ടുണ്ട്. സംഘത്തില്‍ ഉള്‍പ്പെട്ട വടകര സ്വദേശിയെ തിരിച്ചറിഞ്ഞു. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുക്കും. ചേലോറയിലെ മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ വച്ച് ബോംബ് നിര്‍മിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റിലായ അക്ഷയിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസിലെ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു. പ്രതികള്‍ക്കായി ഏച്ചൂരില്‍ വ്യാപക തിരച്ചില്‍ നടക്കുന്നുണ്ട്. ബോംബ് സ്ഫോടന കേസില്‍ പ്രാഥമിക പ്രതിപട്ടികയില്‍ 5 പേരാണ് ഉള്ളത്. ഏച്ചൂര്‍ സ്വദേശി മിഥുന്റെ നേതൃത്വത്തിലുള്ള 5 അംഗ സംഘമാണ് കൊലപാതകത്തിന് കാരണമായ സ്ഫോടനത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാത്രി 9.40 ഓടെയാണ് മിഥുനും അറസ്റ്റിലായ പ്രതി അക്ഷയും ചേര്‍ന്ന് താഴെ ചൊവ്വയിലെ പടക്ക വില്‍പന ശാലയിലെത്തി സ്ഫോടന സാമഗ്രികള്‍ വാങ്ങിയത്. തുടര്‍ന്ന് ചേലോറയിലെ മാലിന്യ നിര്‍മാര്‍ജ്ജന കേന്ദ്രത്തില്‍ വച്ച് ബോംബ് നിര്‍മ്മിച്ചതായും പൊലീസ് പറയുന്നു. അഞ്ച് പേരടങ്ങുന്ന സംഘമാണ് ബോംബ് നിര്‍മ്മാണത്തിന് പിന്നില്‍. ഇവര്‍ക്കൊപ്പം കൊല്ലപ്പെട്ട ജിഷ്ണുവും ഉണ്ടായിരുന്നതായും പൊലീസ് സംശയിക്കുന്നു. ഈ സംഘത്തില്‍ ഉണ്ടായിരുന്ന വടകര സ്വദേശിയായ ഒരാളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഫോടനത്തില്‍ പരുക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ചികിത്സയില്‍ കഴിയുന്ന നാല് പേരെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തേക്കും.സംഭവത്തില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പൊലീസ് വിശദീകരണം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....