ഭുവനേശ്വര്‍: 40 വര്‍ഷത്തിനിടെ ഏഴ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നായി 14 സ്ത്രീകള വിവാഹം ചെയ്തയാള്‍ അറസ്റ്റില്‍. ഒഡീഷയിലെ ഭുവനേശ്വറില്‍ നിന്നാണ് 60 വയസ്സ് പിന്നിട്ട ആളെ പിടികൂടിയത്. ജോലി വാഗ്ദാനം ചെയ്തും ലോണ്‍ തരപ്പെടുത്തി നല്‍കാം എന്നും വിശ്വസിപ്പിച്ച് യുവാക്കളില്‍ നിന്ന് പണം തട്ടിയതിന് ഇയാള്‍ക്കെതിരെ കൊച്ചിയിലും ഹൈദരാബാദിലും കേസുണ്ട്. വിവാഹം കഴിച്ച് കുറച്ച് കാലം ഭാര്യക്കൊപ്പം താമസിച്ച ശഷം അവരുടെ സമ്പാദ്യങ്ങള്‍ തട്ടിയെടുത്ത് മുങ്ങുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. അതേസമയം അറസ്റ്റിലായ പ്രതി കുറ്റം നിഷേധിച്ചു. 1982ലാണ് ഇയാള്‍ ആദ്യം വിവാഹിതനായത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം 2002ല്‍ ഇയാള്‍ രണ്ടാമത് ഒരു വിവാഹം കൂടി കഴിച്ചു. ഈ രണ്ട് വിവാഹങ്ങളിലായി അഞ്ച് മക്കളുമുണ്ട്. പിന്നീട് ഭാര്യമാരുടെ അറിവില്ലാതെ കൂടുതല്‍ സ്ത്രീകളെ വിവാഹം ചെയ്തു. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് മറ്റ് വിവാഹങ്ങള്‍. ഡല്‍ഹിയിലെ ഒരു സ്‌കൂള്‍ അധ്യാപികയെയാണ് ഇയാള്‍ അവസാനം വിവാഹം കഴിച്ചത്. ഭര്‍ത്താവ് മുന്‍പ് വിവാഹം കഴിച്ചിരുന്നുവെന്ന് അറിഞ്ഞ അധ്യാപികയാണ് പോലീസില്‍ പരാതി നല്‍കിയത്. ഭുവനേശ്വറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഡല്‍ഹി, പഞ്ചാബ്, ഒഡീഷ, അസം, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇയാള്‍ വിവാഹം കഴിച്ചത്. 2018ല്‍ ഡല്‍ഹിയില്‍വച്ച് പരിചയപ്പെട്ട അധ്യാപികയെ വിവാഹത്തിന് ശേഷം ഇയാള്‍ ഒഡീഷയിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നുവെന്ന് ഭുവനേശ്വര്‍ ഡിസിപി ഉമാശങ്കര്‍ പറഞ്ഞു. പ്രതിയില്‍ നിന്ന് 11 എ.ടി.എം കാര്‍ഡുകളും നാല് ആധാര്‍ കാര്‍ഡുകളും പോലീസ് പിടിച്ചെടുത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....