News Beyond Headlines

26 Sunday
April

വിമാനത്താവളങ്ങള്‍ വഴി കള്ളക്കടത്ത്; യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി

രാജ്യത്തെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരികടത്തിനും മറ്റു കള്ളക്കടത്തുകള്‍ക്കും തിരുവനന്തപുരം പ്ലക്‌സ് മാക്‌സ് മദ്യക്കടത്തു കേസിലെ പ്രതികള്‍ ചോര്‍ത്തിയ യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗിക്കപ്പെട്ടതായി കസ്റ്റംസ് കണ്ടെത്തി. കേസിലെ ഒന്നാം പ്രതിയും തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസിന്റെ കാര്‍ഗോ സൂപ്രണ്ടുമായിരുന്ന ലൂക് കെ.ജോര്‍ജ് ചോര്‍ത്തിയ വിവരങ്ങളാണു രാജ്യവ്യാപകമായി കള്ളക്കടത്തിനു ദുരുപയോഗിച്ചതായി ആരോപിക്കപ്പെടുന്നത്. അതിര്‍ത്തി സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങള്‍ വഴി ഇന്ത്യയിലേക്കു കടത്തിയ ലഹരി-നിരോധിത ഉല്‍പന്നങ്ങള്‍ പിടിക്കപ്പെട്ട സാഹചര്യത്തില്‍ നടത്തിയ അന്വേഷണത്തിലാണു തിരുവനന്തപുരം വിമാനത്താവളം വഴി കടന്നുപോയ യാത്രക്കാരുടെ പേരുകളും നമ്പറുകളും ഉപയോഗിച്ചു തയാറാക്കി വ്യാജ പാസ്‌പോര്‍ട്ടുകള്‍ പ്രതികളില്‍ നിന്നു പിടികൂടിയത്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പ് കേന്ദ്രീകരിച്ചു നടത്തിയ മദ്യത്തട്ടിപ്പില്‍ പിടക്കപ്പെട്ടതോടെയാണു കസ്റ്റംസ് മുന്‍ സൂപ്രണ്ടായിരുന്ന ലൂക്ക് കെ.ജോര്‍ജ് ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തിയിരുന്ന മലേഷ്യന്‍ കമ്പനിയായ പ്ലക്‌സ് മാക്‌സിനു 13,000 യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങളും യാത്രരേഖകളും ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയത്. ഇവരുടെ പേരുകളില്‍ ബില്ല് ചെയ്താണു വന്‍തോതില്‍ വിദേശമദ്യം പുറത്തേക്കു കടത്തി 16.81 കോടി രൂപയുടെ നികുതി നഷ്ടം രാജ്യത്തിനുണ്ടാക്കിയത്. പ്രതിയായ കസ്റ്റംസ് സൂപ്രണ്ട് മലേഷ്യന്‍ കമ്പനിക്കു ചോര്‍ത്തിയ ഇത്തരം വിവരങ്ങള്‍ ദേശവിരുദ്ധ ശക്തികളുടെ പക്കല്‍ എത്തിയതായാണു പ്രാഥമിക നിഗമനം. സ്ത്രീകളുടെയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെയും പേരില്‍വരെ വ്യാജബില്ലുകളില്‍ നികുതി ഇളവോടെ വിദേശമദ്യം പുറത്തേക്കു കടത്തി പൊതുവിപണിയില്‍ വിലകൂട്ടി വില്‍പന നടത്തിയാണു പ്രതികള്‍ നികുതി വെട്ടിച്ചത്. കസ്റ്റംസ് കാര്‍ഗോ സൂപ്രണ്ടും ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തിപ്പുകാരും ഒത്തുകളിച്ചു കുട്ടികളുടെ പേരില്‍ വരെ വിദേശമദ്യം കടത്തുന്ന കാര്യം സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ആദ്യം കണ്ടെത്തിയത്. ഈ വിവരം കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിനു ലഭിച്ചതോടെയാണു കേസന്വേഷണവും അറസ്റ്റുമുണ്ടായത്. സിബിഐയും കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ മദ്യക്കടത്തിനു വേണ്ടി ചോര്‍ത്തിയ യാത്രക്കാരുടെ വിവരങ്ങള്‍ ദേശവിരുദ്ധ ശക്തികളുടെ പക്കലെത്തിയതോടെ വ്യാജ പാസ്‌പോര്‍ട്ടുകള്‍ നിര്‍മിച്ചു നിരോധിത ഉല്‍പന്നങ്ങള്‍ രാജ്യത്തിനുള്ളിലേക്കു കടത്താന്‍ ദുരുപയോഗിച്ചതായാണു കണ്ടെത്തിയിരിക്കുന്നത്. ലഹരിവസ്തുക്കളും ആയുധങ്ങളുമായി പിടിക്കപ്പെട്ട പലരും വ്യാജപാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തിയതായി സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തി. കസ്റ്റംസിനും സിബിഐക്കും പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) ഇടപെടേണ്ട കേസായി പ്ലക്‌സ് മാക്‌സ് കേസ് മാറുകയാണ്. കേസില്‍ കൂടുതല്‍ അറസ്റ്റിനു തയാറെടുക്കുകയാണ് കസ്റ്റംസ്. ലൂക്ക് അടക്കമുള്ള പ്രതികളെ എന്‍ഐഎയും ചോദ്യം ചെയ്യും. പ്ലക്‌സ് മാക്‌സ് കമ്പനി സിഇഒ സുന്ദരവാസന്‍, മാനേജര്‍ പി.മദന്‍, വില്‍പനക്കാരന്‍ കിരണ്‍ ഡേവിഡ്, പ്ലക്‌സ് മാക്‌സ് മുന്‍ മാനേജിങ് ഡയറക്ടര്‍ പ്രഗദീഷ് കുമാര്‍, ഡയറക്ടറും പ്രഗദീഷ് കുമാറിന്റെ പിതാവുമായ എസ്.രാമസ്വാമി എന്നിവരും കേസില്‍ പ്രതികളാണ്. കസ്റ്റംസ് പ്രിവന്റീവ് സൂപ്രണ്ട് വി.വിവേകിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസന്വേഷിച്ചത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികളുടെ വധഭീഷണിയുണ്ടായിരുന്നു. കേസന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ കസ്റ്റംസില്‍ ചേരിതിരിവു വ്യക്തമായിരുന്നു. വെട്ടിപ്പിനു കൂട്ടുനിന്ന ലൂക്കിനെയും കൂട്ടാളികളെയും സംരക്ഷിക്കുന്ന നിലപാടാണു തിരുവനന്തപുരം കസ്റ്റംസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഇപ്പോഴും പുലര്‍ത്തുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റിയിലെ 2 ഉദ്യോഗസ്ഥരും വെട്ടിപ്പില്‍ പങ്കാളികളാണെന്നാണു നിഗമനം. വിമാനത്താവളത്തിനുള്ളില്‍ എവിടെയും പരിശോധന കൂടാതെ കയറാനുള്ള പ്രവേശന പാസ് ലൂക്കിനു പ്രത്യേകമായി ലഭിച്ചിരുന്നു. വിമാനത്താവളത്തിനു പുറത്തുള്ള കാര്‍ഗോ കോംപ്ലക്‌സില്‍ ജോലി ചെയ്തിരുന്ന ഘട്ടത്തിലാണ് ഈ പാസ് ഉപയോഗിച്ചു ലൂക്ക് വിമാനത്താവളത്തിനുള്ളില്‍ സ്ഥിരമായി എത്തിയിരുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....